കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടപാടുകാര്‍ക്ക് പണി കൊടുത്ത് ന്യൂജെന്‍എടി എമ്മുകള്‍: ആള്‍ സ്ഥലം കാലിയാക്കിയതിനു ശേഷവും പണം !!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അത്യാധൂനിക സംവിധാനങ്ങളോടെ നിര്‍മിച്ച എടിഎം മെഷിനുകള്‍ ഇടപാടുകാര്‍ക്ക് കൊടുക്കുന്നത് മുട്ടന്‍ പണി. കാര്‍ഡിട്ടു ഏറെ നേരം കാത്തു നിന്നതിനു ശേഷം മുഷിഞ്ഞ് ഇടപാടുകാര്‍ പോയതിനു ശേഷമാണ് മെഷിനില്‍ നിന്നും പണം തറയിലേക്ക് വീഴുന്നത്. പുതിയ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എ.ടി.എമ്മുകളിലാണ് ഈ പ്രതിഭാസം കണ്ടുവരുന്നത്. ചിലപ്പോള്‍ പണം വരുവാന്‍ മിനിറ്റുകളോളം താമസമെടുക്കും.

കര്‍താര്‍പൂര്‍ ഗുരുദ്വാരയില്‍ പ്രതിദിനം 5,000 തീര്‍ഥാടകരെ അനുവദിക്കാമെന്ന് ഇന്ത്യയും പാകിസ്താനുംകര്‍താര്‍പൂര്‍ ഗുരുദ്വാരയില്‍ പ്രതിദിനം 5,000 തീര്‍ഥാടകരെ അനുവദിക്കാമെന്ന് ഇന്ത്യയും പാകിസ്താനും

ഈ സമയം ഇടപാടുകാരന്‍ പണം കിട്ടുകയില്ലെന്ന് വിചാരിച്ച് പുറത്തേക്ക് പോവുകയും ചെയ്യും. എന്നാല്‍ മിനിറ്റുകള്‍ക്കകം പണം പുറത്ത് വന്നു തറയിലേക്ക് വീഴുകയാണ്. നേരത്തെ എ.ടി.എമ്മുകളില്‍നിന്ന് ഇടപാടുകാര്‍ പുറത്തുവരുന്ന പണം ട്രേയിലെത്തി അവിടെ നിന്ന് എടുക്കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ചെട്ടിപ്പീടികയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ പണമെടുക്കാന്‍ ചെന്ന ഇടപാടുകാരന്‍ 500 രൂപയുടെ നോട്ടുകള്‍ തറയില്‍ കിടക്കുന്നതായി കാണുകയും പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.

atm-1567609638.jp

കണ്ണൂര്‍ ടൗണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പണം കസ്റ്റഡിയിലെടുത്ത് ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പണം കൈമാറുകയും ചെയ്തു. അഞ്ഞൂറിന്റെ 20,000 രൂപയായിരുന്നു ചിതറിക്കിടന്നിരുന്നത്.നേരത്തെ കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ പിലാത്തറയില്‍ എ.ടി. എമ്മില്‍ നിന്നും പണം പുറത്തുവരാത്തതിനെ തുടര്‍ന്ന് രോഷാകൂലനായ യുവാവ് മെഷിന്‍ കല്ലുക്കൊണ്ടു ഇടിച്ചു തകര്‍ത്തിരുന്നു.ഇയാള്‍ പണാപഹരണക്കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. എന്നാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും ആവശ്യപ്പെട്ട പണം മുഴുവനായി ലഭിക്കാത്തതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ് വിവരം. മിക്ക എ.ടി. എം കൗണ്ടറുകളും കാവല്‍ക്കാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതും എ.ടി. എം കൗണ്ടറുകള്‍ തകര്‍ത്തു മോഷണം നടത്താന്‍ കവര്‍ച്ചക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.

English summary
New generation ATM's make threat to users over cash crunch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X