Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈസാമ്മയെ അഗ്‌നിജ്വാലകള്‍ ഏറ്റുവാങ്ങിയപ്പോള്‍ പയ്യാമ്പലത്ത് പിറന്നത് പുതു ചരിത്രം

kerala

പയ്യാമ്പലം: കത്തോലിക്ക വിശ്വാസിയായ ലൈസാമ്മ സെബാസ്റ്റ്യന് പയ്യാമ്പലം വാതക ശ്്മാശനത്തില്‍ ചിതയൊരുക്കിയതോടെ കണ്ണൂരിലുണ്ടായത് പുതു ചരിത്രം. വടക്കന്‍ കേരളത്തില്‍ ആദ്യമായാണ് ഒരു കത്തോലിക്ക സഭാ വിശ്വാസിയുടെ ഭൗതികശരീരം പയ്യാമ്പത്ത് കോര്‍പറേഷന്‍ വാതക ശ്മാശനത്തില്‍ സംസ്‌കരിക്കുന്നത്.

കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റിയന്റെ ഭാര്യ ലൈസാമ്മയുടെ മൃതദേഹം ഭര്‍ത്താവിന്റെയും മക്കളുടെയും തീരുമാനപ്രകാരം പയ്യാമ്പലം വാതക ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ്മ സെബാസ്റ്റ്യന്‍ ശനിയാഴ്ച്ചയാണ് കണ്ണുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. മൃതദേഹം കല്ലറയില്‍ അടക്കുന്നതിനു പകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് നേരത്തെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നു.

കുടുംബവും നാട്ടുകാരും ഇടവകയിലെ പുരോഹിതന്‍മാരും ഇതിനൊപ്പം നിന്നതോടെ പരമ്പരാഗത വിശ്വാസികളുടെ എതിര്‍പ്പുകള്‍ ദുര്‍ബലമായി. പിന്നീട് സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രമാവുകയായിരുന്നു. ഒപ്പം തന്റെ പ്രിയതമ ലൈസാമ്മയുടെ പേരും. കാലത്തിനനുസരിച്ചു പുരോഗമനപരമായി ചിന്തിക്കാന്‍ താന്‍ ശ്രമിച്ചുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. മക്കളുടെ യി... കുടുംബാംഗങ്ങളുടെയും പൂര്‍ണ പിന്‍തുണ കിട്ടിയെന്നും സഭയും തന്റെ ഗുരുക്കന്‍മാരായ പിതാക്കന്‍മാരും കൂടെ നിന്നുവെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രണയിച്ചാണ് താനും ലൈസാമ്മയും വിവാഹിതരാകുന്നത്. അവളെ താന്‍ അഗ്‌നിക്ക് സമര്‍പിക്കുകയാണെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.

അഗ്‌നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. എന്നാല്‍ പണം കൊടുത്തു മൃതദേഹം സംസ്‌കരിക്കുന്നതിനോട് തനിക്കു യോജിപ്പില്ലെന്നും തന്നോടാരും പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മേലെ. ചൊവ്വ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരി ഫാദര്‍ തോമസ് കൊളങ്ങയില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം വാതക ശ്മശാനത്തിലെത്തി പ്രാര്‍ത്ഥനാ ശ്രുശ്രൂഷകള്‍ നടത്തി. നാട്ടുകാരും ബന്ധുക്കളും ഉള്‍പെടെ നുറു കണക്കിനാളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു..

നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന പരമ്പരാഗത രീതിയില്‍ നിന്നും മാറി ചിന്തിക്കാനുള്ള സെബാസ്റ്റ്യന്റെ തീരമാനം സഭയുടെ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുടെ അടയാളമാണെന്ന് മരണാനന്തര ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കിയ ഫാദര്‍ തോമസ് കൊളങ്ങയില്‍ പറഞ്ഞു. തെക് ള ഫെബി , മിഷേല്‍ , നെറ്റി നോറ എന്നിവരാണ് സെബാസ്റ്റ്യന്‍ - ലൈസാമ്മ ദമ്പതികളുടെ മക്കള്‍. നേരത്തെ ജര്‍മ്മനിയിലെക്കോ സഭാ വിശ്വാസികളുടെ മൃതദേഹr ദഹിക്കുന്ന പതിവുണ്ടെന്നും കൊവിഡ് മരണങ്ങള്‍ കൂടിയതോടെ ഇതുവ്യാപകമായിരുന്നുവെന്ന് ഫാദര്‍ ഫ്രാന്‍സിസ് പറഞ്ഞു.

വിശ്വാസികള്‍ക്കു അവരുടെ ഇഷ്ടപ്രകാരം പളളി ശ്മശാനത്തിന് പുറത്ത് മൃതദേഹം ദഹിപ്പിക്കാന്‍ കത്തോലിക്ക സഭ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പലരും പരമ്പരാഗതമായ രീതിയില്‍ ചിന്തിക്കുന്നതിനാല്‍ ഇതിനു തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനും പ്രകൃതിക്കും ദോഷകരമല്ലാത്ത സംസ്‌കാര ചടങ്ങാണ് ദഹിപ്പിക്കലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+