കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ മാട്ടൂൽ പുതിയ ഹോട്ട്സ്പോട്ട്: സുരക്ഷ ശക്തമാക്കി പോലീസ്!! ഇരുട്ടിയിൽ കടുത്ത നിയന്ത്രണങ്ങൾ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സംസ്ഥാനത്ത് അഞ്ച് പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി. വയനാട് മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍, വയനാട് ജില്ലയിലെ ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി, തവിഞ്ഞാല്‍, കോഴിക്കോട് ജില്ലയിലെ മാവൂര്‍, എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. കണ്ണൂരിൽ മാട്ടൂൽ ഉൾപ്പെടെ അഞ്ച് ഹോട്ട് സ്പോട്ടുകളാണുള്ളത്.

കണ്ണൂർ കോർപറേഷനിൽ വീണ്ടും ട്വിസ്റ്റ്: മേയർ സുമാ ബാലകൃഷ്ണൻ രാജിവയ്ക്കുംകണ്ണൂർ കോർപറേഷനിൽ വീണ്ടും ട്വിസ്റ്റ്: മേയർ സുമാ ബാലകൃഷ്ണൻ രാജിവയ്ക്കും

കണ്ണൂരിന്റെ മലയോര പ്രദേശമായ ഇരിട്ടിയിൽ പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് നഗരസഭയിലെ ഇടറോഡുകൾ മുഴുവൻ അടച്ചു. ഇതിനിടെ
തലശേരിക്ക് പിന്നാലെ കൊവിഡ് സമൂഹ വ്യാപന ഭീതിയെ തുടർന്ന് കണ്ണൂരിലെ മത്സ്യമാർക്കറ്റും അടച്ചു പൂട്ടി. കണ്ണൂർ ആ​യി​ക്ക​ര മ​ത്സ്യ മാ​ർ​ക്ക​റ്റാണ് കഴ അ​ട​ച്ചു പൂ​ട്ടിയത്.

coronavirus323-

കഴിഞ്ഞ ദിവസം രാത്രി​യോ​ടെ ക​ണ്ണൂ​ർ സി​റ്റി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് മാ​ർ​ക്ക​റ്റ് പൂ​ട്ടി​യ​ത്. ത​ല​ശേ​രി മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ക്കു​ക​യും കു​ടും​ബം മു​ഴു​വ​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ല​ശേ​രി മ​ത്സ്യ മാ​ർ​ക്ക​റ്റ് നേ​ര​ത്തെ അ​ട​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ത​ല​ശേ​രി​യി​ലു​ള്ള മ​ത്സ്യ​വ്യാ​പാ​രി​ക​ൾ മീ​ൻ വാ​ങ്ങാ​ൻ കൂ​ട്ട​മാ​യി ക​ണ്ണൂ​ർ ആ​യി​ക്ക​ര മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് കണ്ണൂരിലെമാ​ർ​ക്ക​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്‌. ത​ല​ശേ​രി​യി​ലെ കൊ​വി​ഡ് ബാ​ധി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​ർ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ആ​യി​ക്ക​ര മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മ​ത്സ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​വു​മു​ണ്ട്.

പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ലാ​ണ് ആ​യി​ക്ക​ര​യി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​റു​ന്നൂ​റോ​ളം മ​ത്സ്യ വ്യാ​പാ​രി​ക​ളും 100 ഓ​ളം ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ദി​നം​പ്ര​തി ആ​യി​ക്ക​ര മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​ർ യാ​തൊ​രു സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കാ​തെ മ​ത്സ്യം ലേ​ലം വി​ളി​ച്ച് കൊ​ണ്ടു പോ​കു​ക​യാ​ണ് പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ മാ​ർ​ക്ക​റ്റ് അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റി​നു പു​റ​ത്തു​വ​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ആ​വ​ശ്യം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞുഇതിനിടെ ട്രോളിങ് നിരോധനം ഒൻപതിന്. തുടങ്ങാനിരിക്കെ തീരപ്രദേശങ്ങളിൽ വറുതി ഇപ്പോഴെ തുടങ്ങിയിരിക്കുകയാണ്.

കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കിയിരിക്കുകയാണ് .ട്രോളിംഗ് നിരോധനത്തിന് മുൻപ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് ദുരിതം ഇരട്ടിയാക്കായിരിക്കുകയാണ്. സർക്കാർ സഹായത്തിൽ മാത്രം പ്രതീക്ഷ വെച്ച് വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് മത്സ്യതൊഴിലാളികളും വിൽപ്പനക്കാരും '

English summary
New hotspot declared in Kannur district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X