Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ സിപിഐക്ക് പുതിയ നേതൃത്വം: സിപി സന്തോഷ്‌കുമാര്‍ അമരത്തേക്ക്

തലശേരി: കണ്ണൂര്‍ ജില്ലയിലെ സി.പി. ഐക്ക് പുതിയ നേതൃത്വം. തൊഴിലാളിപ്രസ്ഥാനത്തിന്റെ സംഘാടന മികവിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ അമരക്കാരനായി സി പി സന്തോഷ് കുമാറിനെതലശേരിയില്‍ സമാപിച്ച ജില്ലാിസമ്മേളനം തെരഞ്ഞെടുത്തു.

ആദ്യകാല സിപിഐ(എംഎല്‍ ), മെയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന സി പി വിജയന്റെയും കെ പി മാലിനിയുടെയും മകനായ സി പി സന്തോഷ് കുമാര്‍ ഹാന്‍വീവിലെ മുന്‍ ജീവനക്കാരനാണ്. രണ്ടു തവണ പ്രമോഷന്‍ കിട്ടിയെങ്കിലും ഒഴിവാക്കുകയായിരുന്നു.തുടര്‍ന്ന് തൊഴിലും പാര്‍ട്ടി പ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോയി.

KANNUR

1976ല്‍ എഐവൈഎഫ് വളപട്ടണം യൂണിറ്റ് സെക്രട്ടറി,79ല്‍ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി.വളപട്ടണം എഐടിയുസി ഓഫീസ് സെക്രട്ടറിയായി.

എഐവൈഎഫ് കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ്,സെക്രട്ടറി,ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി അങ്ങനെ 9 വര്‍ഷം സംഘടനാ രംഗത്തെ പ്രവര്‍ത്തന പരിചയവുമായാണ് സിപിഐയില്‍ സി പി സന്തോഷ് കുമാര്‍ ഉയര്‍ന്നു വന്നത്.

പാര്‍ട്ടി കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റ് അംഗവും എട്ട് വര്‍ഷം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.10 വര്‍ഷം മുന്‍പാണ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.

തൊഴിലാളി രംഗത്ത് ശ്രദ്ധേയമായി ഇടപെടുന്ന സന്തോഷ് കുമാര്‍ 9 വര്‍ഷമായി എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്.എഐടിയുസി സംസ്ഥാന എക്‌സിക്യുട്ടീവ്, ദേശീയ കൗണ്‍സില്‍ അംഗവുമാണ്.

ഹാന്‍വീവ് ലേബര്‍ യൂനിയന്‍,മോട്ടോര്‍ തൊഴിലാളി യൂനിയന്‍ രംഗത്തും പ്രവര്‍ത്തിക്കുന്നു. 1997ല്‍ ക്യൂബയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ എഐവൈഎഫിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.കണ്ണൂര്‍ ചൊവ്വയിലാണ് താമസം. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗവും കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എന്‍ ഉഷയാണ് ഭാര്യ.സിഷിന്‍ സന്തോഷ്,സിബിന്‍ സന്തോഷ്( സോഫറ്റ് വെയര്‍എന്‍ജിനീയര്‍)എന്നിവര്‍ മക്കളാണ്.

39 അംഗ ജില്ലാ കൗണ്‍സിലിനെയും 14 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.എരഞ്ഞോളി ചുങ്കത്തെ പ്രദീപ് പുതുക്കുടി നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസത്തില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു,ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ,സംസ്ഥാന എക്‌സിക്യൂട്ടീവംഗങ്ങളായ സി എന്‍ ചന്ദ്രന്‍, സി പി മുരളി, അഡ്വ. പി വസന്തം എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+