കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസികൾക്ക് സന്തോഷ വാർത്ത; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് സര്‍വിസ് തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിപ്പെട്ടുലഴലുന്ന കിയാലിന് ആശ്വാസം പകര്‍ന്നുകൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ഗോ എയറിന്റെ ദുബൈയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിച്ചു. പ്രതിദിന സര്‍വിസ് സെപ്റ്റംബര്‍ 30 വരെയാണ് ആദ്യഘട്ടത്തില്‍ നടത്തുക. ഇന്നലെ രാത്രി 7.05ന് ദുബൈയിലേക്കു പുറപ്പെട്ട ആദ്യയാത്ര കിയാല്‍ എം ഡി വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു.

വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി; വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾവിവരാവകാശ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി; വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾ

യുഎഇ സമയം രാത്രി 9.55നു ദുബൈയില്‍ എത്തി. പ്രാദേശിക സമയം 12.20നു ദുബൈയില്‍ നിന്നു പുറപ്പെട്ട തിരികേയുള്ള വിമാനം വെള്ളിയാഴ്ച പുലര്‍ച്ചേ 5.35നു കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്നു കുവൈത്തിലേക്കു സര്‍വിസ് നടത്താന്‍ ഗോ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്.. ഇതു വൈകാതെ ആരംഭിക്കും.

flight

വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ യുഎഇയിലെ അബുദാബിയിലും ഷാര്‍ജയിലേക്കുമായിരുന്നു കണ്ണൂരില്‍ നിന്നു നേരിട്ടുള്ള സര്‍വിസ്. ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ക്ക് അനുവദിച്ചിരുന്ന ദുബൈ റൂട്ടാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗോ എയറിനു കണ്ണൂരില്‍ നിന്നു നല്‍കിയത്.

തുടങ്ങിയിട്ടു ആറുമാസത്തിലേറെയായിട്ടും കണ്ണൂരില്‍ നിന്നും വിദേശസര്‍വിസുകള്‍ തുടങ്ങാത്തതു കിയാലിന് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. നിരവധി വന്‍കിട വിദേശകമ്പനികളുമായി കിയാല്‍ അധികൃതരും സംസ്ഥാന സര്‍ക്കാരും ചര്‍ച്ച നടത്തിയിട്ടും ഇതിനു പരിഹാരം കണ്ടിരുന്നില്ല.

English summary
New service started from Kannur airport to Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X