Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയങ്ങാടി സബ് ട്രഷറിയുടെ പുതിയ കെട്ടിടോദ്ഘാടനം ജൂണ്‍ 21 ന്

പഴയങ്ങാടി: പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 21 ന് രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍ നിര്‍വഹിക്കും. പരിപാടിയില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2.43 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

4150 ച.മീ വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇടപാടുകാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള കൗണ്ടറുകള്‍, ഓപ്പണ്‍ ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, ടോയ്‌ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇന്‍കലാണ് കെട്ടിട നിര്‍മ്മാണ നിര്‍വഹണം നടത്തിയത്.

KANNUR1

39 വര്‍ഷമായി മാടായി ബാങ്കിന്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിച്ചു വരുന്നത്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എരിപുരം പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍, വൈസ് പ്രസിഡന്റ് കെ.എന്‍ ഗീത, സി.പി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥന്‍, ജസീര്‍ അഹമ്മദ് ,എന്‍ വി രാമകൃഷ്ണന്‍ , പി.നാരായണന്‍കുട്ടി, പി.അബ്ദുള്‍ ഖാദര്‍, ടി.വി ഗണേഷന്‍, വി മണികണ്ഠന്‍, എന്നിവര്‍ സംസാരിച്ചു.

ജില്ലാ ട്രഷറി ഓഫീസര്‍ ഹൈമ കെ.പി സ്വാഗതവും, സബ് ട്രഷറി ഓഫീസര്‍ ടിവി തിലകന്‍ നന്ദിയും പറഞ്ഞു.സംഘാടക സമിതി ചെയര്‍മാനായി എം വിജിന്‍ എം എല്‍ എ, കണ്‍വീനറായി ടിവി തിലകന്‍ എന്നിവരെ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+