കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാർഷിക പദ്ധതി സമർപ്പിച്ചില്ല: വഴിമുട്ടി കണ്ണൂർ കോർപറേഷൻ ഭരണം, തിരിച്ചടിയായത് ലോക്ക്ഡൌൺ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഭരണ-പ്രതിപക്ഷ രാഷ്ട്രീയ വടംവലിയുടെ സിരാ കേന്ദ്രമായ കണ്ണുർ കോർപറേഷനിൽ ഭരണം വഴിമുട്ടുന്നു. മേയർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് ലോക്ക് ഡൗൺ കാരണം മെയ് മൂന്നിലേക്ക് മാറ്റി വെച്ചതോടെ ഭരണതലത്തിൽ നടപടികളൊന്നും നടക്കുന്നില്ല. കഴിഞ്ഞ കുറെക്കാലമായി കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം ചേർന്നാൽ അത് ബഹളത്തിലും പ്രതിപക്ഷ ബഹിഷ്കരണത്തിലുമാണ് കലാശിക്കുന്നത്. അതു കൊണ്ട് തന്നെ 2020-20 21 പദ്ധതികളുടെ ബഡ്ജറ്റും വികസന സെമിനാറും നടത്തിയെങ്കിലും വാർഷിക പദ്ധതി ആവിഷ്കരിക്കാൻ കഴിഞ്ഞില്ല.

അറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; സന്യാസിമാരുടെ കൊലപാതകം,വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രിഅറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; സന്യാസിമാരുടെ കൊലപാതകം,വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രി

മറ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക​പ​ദ്ധ​തി​ക​ള്‍​ക്കാവട്ടെ ജി​ല്ലാ ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അ​നു​മ​തി യും ന​ല്‍​കി കഴിഞ്ഞു. നേരത്തെ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇവയ്ക്ക് കഴിഞ്ഞ ദിവസം ന​ട​ന്ന യോ​ഗ​ത്തി​ൽ അ​നു​മ​തി​യും ന​ല്‍​കിയിട്ടുണ്ട്. ഇതേസ​മ​യം രാഷ്ട്രീയ പോരിൽ. ആടിയുലഞ്ഞ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തു നിന്നും പി കെ രാഗേഷ് പുറത്തായത് ഭരണസമിതിക്ക് തിരിച്ചടിയായി.ഇതോടെ ഭരണത്തിന്റെ മുൻപോട്ട് പോക്ക് നിലച്ചു. സാധാരണയായി ഡെപ്യൂട്ടി മേയാണ് വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്. എന്നാൽ എൽഡിഎഫ് ചേരിയിൽ നിന്നും ഭരണം വീഴ്ത്തി മറുകണ്ടം ചാടിയ പി കെ രാഗേഷിനെ മുസ്ലിം ലീഗ് വിമതന്റെ പിൻതുണയോടെ വീഴ്ത്താൻ കഴിഞ്ഞതോടെ ഭരണത്തിന് നാഥനില്ലാക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു.

xpkragesh-156

കണ്ണൂർ കോർപറേഷനെതിരെ പ്രതിപക്ഷം മാത്രമല്ല എൽഡിഎഫ് സർക്കാരും വൈര്യ നിര്യാതനബുദ്ധിയോടെ പെരുമാറുന്നുവെന്ന് യുഡിഎഫ് ഭരണത്തിലേറിയതു മുതൽ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ്. ഇക്കാര്യം മേയർ സുമാ ബാലകൃഷ്ണൻ കൗൺസിൽ യോഗത്തിൽ തന്നെ പലവട്ടം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഇതോടൊപ്പം ഭരണത്തിന്റെ താളം തെറ്റിക്കുന്നതിനായി പ്രതിപക്ഷം
യോഗം ചേരാനോ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളാനോ അനുവദിച്ചില്ലെന്നും ഇതോടെയാണ് കോ​ര്‍​പ​റേ​ഷ​ന് പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​തെ​വ​ന്ന​തെന്നും ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു.


എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ വ​ക​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച 9.5 കോ​ടി​യു​ടെ ബി​ല്ല് സ​മ​ര്‍​പ്പി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു​വെ​ങ്കി​ലും തു​ക അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പി​ന്നെ എ​ങ്ങ​നെ പു​തി​യ പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കു​മെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ചോ​ദി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ പു​തി​യ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മോ, അ​ല്ല നി​ല​വി​ലു​ള്ള പ​ദ്ധ​തി​യു​ടെ തു​ക പ്ര​ത്യേ​ക​മാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു​ത​രു​മോ എ​ന്നു വ്യ​ക്ത​മാ​കാ​തെ എ​ങ്ങ​നെ വാ​ര്‍​ഷി​ക​പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഭ​ര​ണ​പ​ക്ഷം ചോ​ദി​ക്കു​ന്നു. ഇ​നി കോ​ര്‍​പ​റേ​ഷ​ന് വാ​ര്‍​ഷി​ക​പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​ക്ക​ണം.

ഒ​രാ​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന കോ​ര്‍​പ​റേ​ഷ​നി​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം പോ​ലും മാ​ന്യ​മാ​യി ചേ​രാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ല്‍​പ്പോ​ലും ഇ​തു വ്യ​ക്ത​മാ​യ​താ​ണ്. ഡ​പ്യൂ​ട്ടി മേ​യ​ര്‍ പോ​ലു​മി​ല്ലാ​ത്ത കോ​ര്‍​പ​റേ​ഷ​നി​ല്‍ കൗ​ണ്‍​സി​ല്‍ ചേ​രാ​നാ​കാ​തെ എ​ങ്ങ​നെ പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് ഭ​ര​ണ​പ​ക്ഷം ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വാർഷിക പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കാ​ത്ത ഏ​ക കോ​ര്‍​പ​റേ​ഷ​നാ​ണ് ക​ണ്ണൂ​രെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന് ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 31 വ​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഫി​നാ​ന്‍​സ് ക​മ്മീ​ഷ​ന്‍ ഗ്രാ​ന്‍റാ​യ നാ​ലു​കോ​ടി രൂ​പ​യി​ല്‍ ഒ​രു​തു​ക​പോ​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച പ്ര​സ്തു​ത ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കാ​തെ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ഇ​തു വ​ക​മാ​റ്റു​ക​യോ മ​റ്റോ ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

English summary
News about Kannur corporation and annual scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X