Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രത്തിൽ നിന്നും ഒപ്പിയെടുത്ത നിമിഷങ്ങൾകണ്ണൂരിലെ വാർത്താ ചിത്ര പ്രദർശനം കൗതുകമാകുന്നു

കണ്ണൂർ: ഒരു പാട് സമ്മോഹന നിമിഷങ്ങൾ സമ്മാനിച്ച പോയ കാലത്തിലേക്ക് വെളിച്ചം വീശിയ വാർത്താ ചിത്ര പ്രദർശനം കണ്ണൂരിൽ തുടങ്ങി. സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഫ്ളാഷസ് ഓഫ് ലൈഫെന്ന പേരിൽ വാർത്ത ചിത്ര പ്രദർശനം തുടങ്ങിയത്.

ദേശീയ, സംസ്ഥാന തലങ്ങളിലെ ചരിത്രമുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ദേശീയ തലത്തിൽ 1992 ൽ ബാബറി മസ്ജിദ് തകർക്കൽ, ഫലസ്തീൻ പ്രസിഡന്റ് യാസർ അറഫാത്തിന് നൽകിയ സ്വീകരണം, ഒരു സാധാരണ സംഘ പരിവാർ പ്രവർത്തകനായ നരേന്ദ്ര മോദിയുടെ ചെറുപ്പകാലം, ഇന്ദിരാഗാന്ധിയുടെ പ്രസംഗം

kn
രാജീവ് ഗാന്ധിയോടൊപ്പം ആദ്യമായി രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാ സന്ധി സൃഷ്ടിച്ച സന്ദർഭങ്ങൾ ഒപ്പിയെടുത്ത നിരവധി ചിത്രങ്ങളും പ്രദർശനത്തിലുണ്ട് ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന ഇ.എം.എസ് കുടുംബാംഗങ്ങൾക്കൊപ്പം റെയിൽവെസ്റ്റേഷനിൽ കാത്തു നിൽക്കുന്ന ചിത്രം

പോയ കാലത്തെ നേതാക്കളുടെ അധികാരത്തോടുള്ള നിർമമത്വം വ്യക്തമാക്കുന്നുണ്ട് നക്സലൈറ്റ് സമര കാലത്ത് പിടിയിലായ അജിതയെ പ്രദർശിപ്പിക്കുന്ന പൊലിസുകാർ, സഹധർമ്മിണി മരിച്ചപ്പോൾ പൊട്ടിക്കരയുന്ന കെ കരുണാകരൻ, മതികെട്ടാൻ ചോലയിൽ കൈയ്യേറ്റം തടയാൻ പോയപ്പോൾ അട്ടയുടെ കടിയേറ്റ വി എസ് അച്യുതാനന്ദൻ.

കെ.പി.ആറിന്റെ അവസാന കാലത്ത് ആശുപത്രിയിൽ സന്ദർശിക്കുന്ന ഇ.കെ.നായനാർ, കൂത്തുപറമ്പ് വെടിവയ്പ്പ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ പി.മുസ്തഫ, സരസ്വതി കൊല്ലം ,കെ.മോഹനൻ തുടങ്ങിയവരുടെ വാർത്താ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

കഥാകൃത്ത് ടി. പത്മനാഭൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ അധ്യക്ഷനായി. ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതവും സി.കെ.എ ജബ്ബാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ടി. പത്മനാഭനെ പൊന്നാട അണിയിച്ചു ആദരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+