Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാത നിര്‍മാണം; മണ്ണിടിച്ചിലില്‍ വീടുകള്‍ തകരാതിരിക്കാന്‍ സോയില്‍ നെയിലിങ് തുടങ്ങി

തലശേരി: നിര്‍ദ്ദിഷ്ട ദേശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി പാതയോരത്തുളള വീടുകള്‍ സംരക്ഷിക്കുന്നതിനായി സോയില്‍ നെയിലിങ് തുടങ്ങി. കണ്ണൂര്‍- കൂത്തുപറമ്പ് സംസ്ഥാന പാതയിലെ ചാല അമ്പലത്തിന് സമീപത്താണ് അത്യാധൂനിക രീതിയിലുളള പ്രവൃത്തി നടത്തുന്നത്. റോഡ് നിര്‍മാണത്തിന് വേണ്ടി മണ്ണു നീക്കിയപ്പോള്‍ പത്തുമീറ്ററോളം ഉയരമുണ്ടായ ഭാഗത്താണ് ഇതു ചെയ്യുന്നത്.

മഴക്കാലത്ത് മണ്ണിലിടിച്ചിലുണ്ടാകാതെ സംരക്ഷിക്കാനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. മണ്ണിന്റെ ആഴത്തില്‍ ഏതാണ്ട് ഒന്നര മീറ്റര്‍ അകലങ്ങളില്‍ തുരക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഈ സുഷിരങ്ങളില്‍ ഉരുക്കുകമ്പികള്‍ തുളച്ചു കയറ്റും. ഈ കമ്പികള്‍ ലംബമായി പത്തുമുതല്‍ ഇരുപതു ഡിഗ്രിവരെ ചെരിവിലാണ് സ്ഥാപിക്കുന്നത്. ഉയരം കൂടുന്തോറും ഉരുക്കുകമ്പികള്‍ ആഴത്തില്‍ തുളിച്ചു കയറ്റുകയാണ് രീതി.

Kannur

ചാലയില്‍ ഏഴുമീറ്റര്‍ ആഴത്തില്‍ വരെ ഇതു ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ പരസ്പരം ഉരുക്കുവല ഉപയോഗിച്ചു ആവരണം ചെയ്യും. ഇതിനെ ഷോട്ട്-ക്രീറ്റെന്നാണ് വിളിക്കുന്നത്. ഇതിനുമുകളില്‍ സിമന്റ് തേച്ചുപിടിപ്പിക്കലാണ് ഇപ്പോള്‍ ചെയ്യുന്നത്. ഏതാണ്ട് എഴുപതുമീറ്ററോളം നീളത്തില്‍ ചാലയില്‍ സോയില്‍ നെയ്ലിങ് ചെയ്യുന്നുണ്ട്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന വീടുകള്‍ സംരക്ഷിക്കുന്നതിനാണ് അതോറിറ്റി ഇത്തരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.

മഴക്കാലത്ത് മണ്ണിടിഞ്ഞുവീണു വീടുകള്‍ അപകടത്തില്‍പ്പെടാതിരിക്കാനാണിത്. ദേശീയപാതയില്‍ വാരത്തും എളയാവൂരും ഇതേ രീതിയിലുളള നിര്‍മാണം നടന്നുവരികയാണ്. കഴിഞ്ഞ മഴക്കാലത്ത് കല്യാശേരിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സോയില്‍ നെയിലിങ് നടത്തി പരിഹരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ മറ്റിടങ്ങളിലും ഈ പദ്ധതി ദേശീയ പാതാ അതോറിറ്റി നടത്താന്‍ തീരുമാനിച്ചത്. ഇതോടെ ദേശീയപാതാനിര്‍മാണത്തിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന വീട്ടുകാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+