കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചരക്കണ്ടിയിൽ കൊവിഡ് 19: ആശുപത്രി സജ്ജമായി: ഒൻപത് നഴ്സുമാർക്ക് കൂടി നിയമനം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കോ​വി​ഡ്-19 ആ​ശു​പ​ത്രി​യാ​യി സർക്കാർ ഏറ്റെടുത്ത അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഒൻപതു നേഴ്സുമാരെക്കൂടി നിയമിച്ചു. ഇതു കൂടാതെ നൂറിലേറെ പ്രൊട്ടക്ഷൻ കിറ്റുകളും മറ്റു അവശ്യവസ്തുക്കളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതു കേസുകളും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട 14 രോഗികളാണ് ഇവിടെയുള്ളത്. അത്യാധുനിക സൗകര്യങ്ങളാണ് ഇവർക്കായി ഒരുക്കിയിട്ടുള്ളതെന്ന് ആരേഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

 മൊറട്ടോറിയം പ്രഖ്യാപിച്ചത് ലോൺ ഇഎംഐയ്ക്ക്: ക്രെഡിറ്റ് കാർഡ് തിരിച്ചടവിന് പലിശ ഈടാക്കും,നടപടി ഇങ്ങനെ മൊറട്ടോറിയം പ്രഖ്യാപിച്ചത് ലോൺ ഇഎംഐയ്ക്ക്: ക്രെഡിറ്റ് കാർഡ് തിരിച്ചടവിന് പലിശ ഈടാക്കും,നടപടി ഇങ്ങനെ

കൊവിഡ്' രോഗ ചികിത്സയ്ക്കായി വെന്റിലേറ്റർ സൗകര്യങ്ങളോടെയാണ് അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ജ്ജ​മാ​യിട്ടുണ്ട്. ആ​യി​രം രോ​ഗി​ക​ള്‍​ക്കു വേ​ണ്ട സ​ജ്ജീ​ക​ര​ണ​വു​മാ​യാ​ണ് ആ​ശു​പ​ത്രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 400 ബെ​ഡു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ത്. പ​ത്തു വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ആ​യി​രം കി​ട​ക്ക​ക​ളും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും.

coran-093-

കോ​വി​ഡ്- 19 രോ​ഗി​ക​ള്‍​ക്കും രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്കു​മാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ര​ണ്ടാ​മ​ത്തെ നി​ല​യി​ലേ​ക്ക് ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കി ഗ്ലൗ​സും മാ​സ്‌​കും ധ​രി​ക്ക​ണം. തുടർന്ന് പാലിക്കേണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും അ​വി​ടെ​നി​ന്ന് ല​ഭി​ക്കും. രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മേ അ​ക​ത്ത് പ്ര​വേ​ശ​ന​മു​ള്ളൂ. ചെ​റി​യ കു​ട്ടി​ക​ള്‍​ക്കു മാ​ത്രം കൂ​ട്ടി​രി​പ്പു​കാ​രെ അ​നു​വ​ദി​ക്കും. ന​ഴ്‌​സിം​ഗ് സ്റ്റാ​ഫും ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റും അ​വ​ര്‍​ക്കു​വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. ര​ക്തം, സ്ര​വം എ​ന്നി​വ ശേ​ഖ​രി​ക്കു​തി​ന് വെ​വ്വേ​റെ മു​റി​ക​ളു​ണ്ട്.

ഡോ​ക്‌​ട​ര്‍, നഴ്‌​സ് എ​ന്നി​വ​ര്‍​ക്ക് പി​പിഇ കി​റ്റ് ധ​രി​ക്കു​ന്ന​തി​നും അ​ഴി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​കം മു​റി​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗി​ക​ൾ​ക്കും രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​ക ലി​ഫ്റ്റ് സം​വി​ധാ​ന​വും ആ​ശു​പ​ത്രി​യി​ലു​ണ്ട്. ഇ​വി​ടെ​നി​ന്ന് രോ​ഗി​യെ​യും രോ​ഗ​ബാ​ധ സം​ശ​യി​ക്കു​വ​രെ​യും ആ​റാ​മ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റും. ​ആറാ​മ​ത്തെ നി​ല​യി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള ഐ​സി​യു, ജ​ന​റ​ല്‍ വാ​ര്‍​ഡ്, റൂ​മു​ക​ള്‍ എ​ന്നി​വ​യും അ​ഞ്ചാ​മ​ത്തെ നി​ല​യി​ല്‍ ജ​ന​റ​ല്‍ വാ​ര്‍​ഡ്, റൂ​മു​ക​ള്‍ എ​ന്നി​ങ്ങ​നെ​യു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗം സം​ശ​യി​ക്കു​ന്ന​വ​രു​ടെ അ​വ​സ്ഥ​യ​നു​സ​രി​ച്ച് റൂ​മി​ലോ വാ​ര്‍​ഡി​ലോ ഐ​സി​യു​വി​ലോ പ്ര​വേ​ശി​പ്പി​ക്കും. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ ഡി​സ്ചാ​ര്‍​ജ് ചെ​യ്യും. ഡി​സ്ചാ​ര്‍​ജാ​യി പോ​കു​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​കം ലി​ഫ്റ്റു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി വ​രു​ന്ന​വ​ര്‍​ക്ക് താ​ഴ​ത്തെ നി​ല​യി​ല്‍ പ്ര​ത്യേ​കം ലി​ഫ്റ്റു​ണ്ട്. ഇ​വ​രെ നേ​രി​ട്ട് ആ​റാ​മ​ത്തെ നി​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കും.

ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് മൂ​ന്നാ​മ​ത്തെ നി​ല​യി​ല്‍ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഷി​ഫ്റ്റാ​യാ​ണ് ജോ​ലി. 14 ദി​വ​സം ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍​ത്ത​ന്നെ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ര്‍​ന്ന് സ്വ​ന്തം വീ​ടു​ക​ളി​ലോ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലോ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്കും. ഇ​വ​ര്‍​ക്കു വേ​ണ്ട ഭ​ക്ഷ​ണ​വും യാ​ത്രാ​സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം കൊ​ണ്ടു​വ​രു​ന്ന​തി​നാ​യും പ്ര​ത്യേ​കം ലി​ഫ്റ്റു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്‌​ട​ര്‍​മാ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ സ​ന്ന​ദ്ധ​രാ​യ ഡോ​ക്‌​ട​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

English summary
Nine more nurses appointed in Anjarakkandi Covid hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X