കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ക്രിമിനല്‍ ആസ്ഥാനം: നിര്‍മലാസീതാരാമന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വികസനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയല്ലെന്ന് കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനര്‍ത്ഥി സി കെ പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവര്‍. എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം തകര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ.

കുഞ്ഞിനെ അമൃതയിലേക്ക് മാറ്റുന്നു; ചെലവ് സര്‍ക്കാര്‍ വഹിക്കും, ഡ്രൈവറെ അന്വേഷിച്ച് മലയാളികള്‍കുഞ്ഞിനെ അമൃതയിലേക്ക് മാറ്റുന്നു; ചെലവ് സര്‍ക്കാര്‍ വഹിക്കും, ഡ്രൈവറെ അന്വേഷിച്ച് മലയാളികള്‍

സോവിയറ്റ് റഷ്യയിലായാലും ക്യൂബയിലായാലും വെനിസ്വേലയിലായാലും പിന്നെ ബംഗാളിലും ത്രിപുരയിലും ഇത് നേരിട്ട് ബോധ്യപ്പെട്ടതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കണ്ണൂരാണ്. അക്രമം തുടരണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പാര്‍ട്ടിയുടെ മുഖമുദ്ര കപടതയാണ്. ഒന്നുപറയും മറ്റൊന്ന് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ്സിനെതിരെ പ്രസംഗിക്കും. രാജ്യം മുഴുവന്‍ ഒറ്റ മുന്നണിയിലായി കോണ്‍ഗ്രസ്സും സി പി എമ്മും പ്രവര്‍ത്തിക്കും. രണ്ട് കക്ഷികളുടെയും സ്വഭാവം ഒന്നായതുകൊണ്ട് തന്നെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്.

nirmala-sitaraman1

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വയനാട്ടിലെ സി പി എംകോണ്‍ഗ്രസ് ബന്ധവും പകല്‍പോലെ വെളിച്ചത്ത് വരും. അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുന്ന പ്രധാനമന്ത്രി എല്ലാവരുടെയും ഉന്നമനത്തിനാണ് പ്രവര്‍ത്തിച്ചത്. കേരളത്തിന് വേണ്ടി നിരവധി സഹായം നല്‍കി. ഓഖിദുരന്തം, വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോഴും പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു. ചടങ്ങില്‍ കെ രഞ്ജിത്ത് അധ്യക്ഷനായി.സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭന്‍, പി.സത്യപ്രകാശ്, കെ.കെ വിനോദ് കുമാര്‍, വര്‍ക്കി വട്ടപ്പാറ, പി.വി രാജേന്ദ്രന്‍, അയ്യപ്പന്‍ മാസ്റ്റര്‍, സി.പി ചന്ദ്രന്‍, എ.ദാമോദരന്‍, ആനിയമ്മരാജേന്ദ്രന്‍, എ.ഒ രാമചന്ദ്രന്‍, രൂപ , ഇന്ദിര, പി.ബാലകൃഷ്ണന്‍ , ജിജി തോംസണ്‍ സംസാരിച്ചു.

കണ്ണൂരില്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുന്നത് ബിജെപി അനുകൂല തരംഗമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ? കണ്ണൂര്‍ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം....

English summary
Nirmala Seetharaman criticise kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X