നിഷാദിന്റെ തിരോധാനം: നുണ പരിശോധനാ ഹർജി തള്ളി, ശാസ്ത്രീയാന്വേഷണം വഴിമുട്ടി
കണ്ണൂർ: നുണപരിശോധനയ്ക്ക് വിധേയനാകാൻ കഴിയില്ലെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചതോടെ കോളിളക്കം സൃഷ്ടിച്ച യുവാവിന്റെ തിരോധാന കേസിൽ അന്വേഷണം വഴിമുട്ടി. മമ്പറം പറമ്പായിയിലെ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിന്റെ അന്വഷണമാണ് വഴിമുട്ടിയത്. 2012 മുതൽ നടന്ന കേസന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ശരിയായ ദിശയിലേക്ക് പുരോഗമിച്ചത്.
എന്നാൽ കേസിലെ പ്രതി സലീമിനെ നുണപരിശോധനക്ക് വിധേയമാക്കാൻ അനുമതി തേടി അന്വേഷണ സംഘം നൽകിയ ഹർജി കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി തളളിയതാണ്ട് അന്വേഷണ സംഘത്തിന് തിരിച്ചടിയായത്. നുണപരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ അനുവാദം വേണമെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യത്തിന് താൻ തയാറല്ലെന്ന പ്രതി സലീമിന്റെ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു കോടതി ഹർജി തള്ളിയത്.

2012 ൽ ആരംഭിച്ചതാണ് നിഷാദിന്റെ തിരോധാന കേസന്വേഷണം. 2018 ഡിസംബറിൽ ബെംഗളുരു സ്ഫോടന കേസിൽ പറമ്പായിയിലെ പി എ സലീം അറസ്റ്റിലായപ്പോൾ ഇയാൾ നടത്തിയെന്ന് പറയുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിഷാദ് തിരോധാന കേസിന് വീണ്ടും ജീവൻ വെച്ചത്.
നിഷാദിനെ കൊലപ്പെടുത്തിയതാണെന്ന് സലീം ബെംഗളുരു പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നായിരുന്നു ബെംഗളുരു പോലീസ് നിഷാദ് കേസന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ പ്രതിചേർത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടുണ്ടെന്നു കരുതുന്ന നിഷാദിന്റെ വീടിന്റെ പരിസരം ദിവസങ്ങളോളം മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications