കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിഷാദിന്റെ തിരോധാനം: നുണ പരിശോധനാ ഹർജി തള്ളി, ശാസ്ത്രീയാന്വേഷണം വഴിമുട്ടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നുണപരിശോധനയ്ക്ക് വിധേയനാകാൻ കഴിയില്ലെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചതോടെ കോളിളക്കം സൃഷ്ടിച്ച യുവാവിന്റെ തിരോധാന കേസിൽ അന്വേഷണം വഴിമുട്ടി. മ​മ്പ​റം പ​റ​മ്പാ​യി​യി​ലെ ബസ് ഡ്രൈവർ നിഷാ​ദിന്റെ തിരോ​ധാ​ന കേ​സി​ന്‍റെ അ​ന്വ​ഷ​ണമാണ് വഴിമുട്ടിയത്. 2012 മു​ത​ൽ ന​ട​ന്ന കേ​സ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തോ​ടെ ശരിയായ ദിശയിലേക്ക് പുരോഗമിച്ചത്‌.

കുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ചു! കൊല്ലത്ത് 4 പേർ പിടിയിൽകുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ചു! കൊല്ലത്ത് 4 പേർ പിടിയിൽ

എ​ന്നാ​ൽ കേ​സി​ലെ പ്ര​തി സ​ലീ​മി​നെ നു​ണ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ ഹ​ർജി ക​ഴി​ഞ്ഞ ദി​വ​സം കൂ​ത്തു​പ​റ​മ്പ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി തളളിയതാണ്ട് അന്വേഷണ സംഘത്തിന് തിരിച്ചടിയായത്. നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കു​ന്ന ആ​ളു​ടെ അ​നു​വാ​ദം വേ​ണ​മെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​വ​ശ്യ​ത്തി​ന് താ​ൻ ത​യാ​റ​ല്ലെ​ന്ന പ്രതി സ​ലീ​മി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

nishad

2012 ൽ ​ആ​രം​ഭി​ച്ച​താ​ണ് നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന കേ​സ​ന്വേ​ഷ​ണം. 2018 ഡി​സം​ബ​റി​ൽ ബെംഗ​ളു​രു സ്ഫോ​ട​ന കേ​സി​ൽ പ​റ​മ്പാ​യി​യി​ലെ പി എ സ​ലീം അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ ഇ​യാ​ൾ ന​ട​ത്തി​യെ​ന്ന് പ​റ​യു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ഷാ​ദ് തി​രോ​ധാ​ന കേ​സി​ന് വീ​ണ്ടും ജീ​വ​ൻ വെ​ച്ച​ത്.​

നി​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സ​ലീം ബെം​ഗ​ളു​രു പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു​വെ​ന്നാ​യി​രു​ന്നു ബെം​ഗ​ളു​രു പോ​ലീ​സ് നി​ഷാ​ദ് കേ​സ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ച​ത്.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് സം​ഘം സ​ലീ​മി​നെ പ്ര​തി​ചേ​ർ​ത്ത് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തിരുന്നു. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു​ണ്ടെ​ന്നു ക​രു​തു​ന്ന നി​ഷാ​ദി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​രം ദി​വ​സ​ങ്ങ​ളോ​ളം മ​ണ്ണു നീ​ക്കി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

English summary
Nishad missing case update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X