കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെയുള്ള നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പിന്റെ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് പരീക്ഷാ കണ്‍ട്രോളറുടെ രാജി വയ്ക്കുമെന്ന വാര്‍ത്ത തള്ളി സര്‍വകലാശാല അധികൃതര്‍. ഇതു സംബന്ധിച്ച് വി.സിയുടെ നേതൃത്വത്തില്‍ ഇന്നലെ സര്‍വകലാശാല ആസ്ഥാനമായ താവക്കരയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പരീക്ഷാചോദ്യ പേപ്പര്‍ മുന്‍ വര്‍ഷത്തെ ആവര്‍ത്തിക്കാനിടയായ ഗുരുതരമായ പിഴവിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇദ്ദേഹം.രാജി വയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നുവെങ്കിലും ധ്യതി പിടിച്ചുള്ള രാജി വേണ്ടെന്ന തീരുമാനത്തില്‍ സര്‍വകലാശാലയെത്തുകയായിരുന്നു.

ആരോപണ വിധേയനായ പരീക്ഷാ കണ്‍ട്രോളര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും വി.സി സ്വീകരിക്കാന്‍ തയ്യാറായില്ലസൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം സര്‍വകലാശാല ഏറ്റെടുത്തേ മതിയാവുകയുള്ളുവെന്ന് ചാന്‍സലറായ ഗവര്‍ണര്‍ അറിയിച്ചിരുന്നു.
തുടര്‍ച്ചയായി ഇത്തരത്തില്‍ മൂന്ന് പരീക്ഷകളാണ് മാറ്റി വെച്ചത് ഇതേ തുടര്‍ന്നാണ് പി.ജെ വിന്‍സെന്റ് രാജി വയ്ക്കാനൊരുങ്ങിയത്. കഴിഞ്ഞ ദിവസം പരീക്ഷാ നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി എം എസ് എഫ് - കെ.എസ്.യു സംഘടനകള്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥിസമരം ശക്തമായതിനെ തുടര്‍ന്ന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് പരീക്ഷ ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ടു ലഭിച്ചാല്‍ മെയ് ഏഴിന് സര്‍വകലശാലാ യോഗം ചേര്‍ന്ന് കാര്യത്തില്‍ നടപടി സ്വീകരിക്കും. ഈ മാസം 26 മുതലാണ് അന്വേഷണ കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങുക












Click it and Unblock the Notifications