കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരില്‍ നിന്നും മുങ്ങിയ കമിതാക്കളെ കണ്ടെത്തിയില്ല: ചെന്നൈയില്‍ നിന്നും മുങ്ങിയവര്‍ മംഗളൂരിലെന്

Google Oneindia Malayalam News

പയ്യന്നൂര്‍: പയ്യന്നൂരില്‍ നിന്നും മുങ്ങിയ കമിതാക്കളെ തേടി പോലീസിന്റെ നെട്ടോട്ടം തുടരുന്നു. നാട്ടില്‍ നിന്നും ഒരുമിച്ചു മുങ്ങിയ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍ഡ് ഡ്രൈവറെയും നഴ്‌സിങ് സൂപ്രണ്ടിനെയും തേടിയാണ് കൊവിഡ് കാലത്ത് പയ്യന്നൂര്‍ പോലീസ് നെട്ടോട്ടമൊടുന്നത്. ഇവര്‍ ചെന്നൈയിലുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചു പയ്യന്നൂര്‍ സിഐയും സംഘവും അങ്ങോട്ടു തിരിച്ചിരുന്നു. എന്നാല്‍ കമിതാക്കള്‍ പോലീസ് എത്തുന്നതിനു മുന്‍പേ അവിടെ നിന്നും മുങ്ങുകയായിരുന്നു.

ശബരിമല: പമ്പയില്‍ സ്നാനമില്ല, തുലാമസ പൂജക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് 20 ഷവര്‍ സംവിധാനം ഒരുക്കുംശബരിമല: പമ്പയില്‍ സ്നാനമില്ല, തുലാമസ പൂജക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് 20 ഷവര്‍ സംവിധാനം ഒരുക്കും

ഇതേ തുടര്‍ന്നു അന്വേഷണ സംഘം പയ്യന്നൂരിലേക്ക് തിരിച്ചെത്തി. എന്നാല്‍ അതിനു ശേഷം സൈബര്‍ പോലീസ് ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇരുവരും മംഗളൂരിലുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ഇവര്‍ ഒരു വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സ്ഥിരമായി ഒരു സ്ഥലത്തു തങ്ങിയാല്‍ മാത്രമേ കസ്റ്റഡിയിലെടുക്കാനാവൂവെന്ന നിലപാടിലാണ് പോലീസ്.

same-s

കഴിഞ്ഞ നാലാം മാസം നാലാം തീയ്യതിയാണ് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായ യുവതി ഇതേ സ്ഥാപനത്തിലെ ആംബുലന്‍സ് ഡ്രൈവറുമായി മുങ്ങിയത്. ഇരുവരും നേരത്തെ വിവാഹം കഴിച്ചവരും കുട്ടികളുള്ളവരുമാണ്. നേരത്തെ ഇവര്‍ തമ്മിലുള്ള വഴി വിട്ട ബന്ധത്തെ കുറിച്ചു പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇരുവരെയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷമാണ് യുവതി തന്റെ വീട്ടില്‍ നിന്നും 20 വയസുള്ള ആഭരണങ്ങളും അഞ്ചുവയസുള്ള മകനുമായി കാമുകനൊപ്പം സ്ഥലം വിട്ടത്. ഇതേ തുടര്‍ന്നു ഇവരുടെ ഭര്‍ത്താവും കൂടെ പോയ ആംബുലന്‍സ് ഡ്രൈവറുടെ ഭാര്യയും പരാതി നല്‍കിയതെ തുടര്‍ന്നാണ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.

ചെന്നൈയ്ക്കടുത്തെ ചിദംബരമെന്ന സ്ഥലത്തു വച്ചു കടന്നുകളഞ്ഞ യുവതി എ.ടി. എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ചത് വ്യക്തമായതോടെയാണ് പൊലിസ് അവിടേക്കു തിരിച്ചത്. എന്നാല്‍ പൊലിസ് സംഘമെത്തുമ്പോഴെക്കും ഇവര്‍ ചെന്നൈയിലേക്കു കടന്നിരുന്നു. ഇതിനു ശേഷം അവിടേക്കെത്തിയ പൊലിസ് സംഘത്തെ വെട്ടിച്ച് ഇവര്‍ മംഗളൂരിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. പയ്യന്നൂര്‍ എസ്. ഐ എം.സി പ്രമോദ്, സി.പി.ഒ മാരായ രതീഷ്,ബിനി, മനീഷ് എന്നിവരടങ്ങുന്ന സംഘവും അന്വേഷണ സംഘത്തിലുണ്ട്.ആംബുലന്‍സ് ഡ്രൈവറുടെ സ്‌കോര്‍പിയോ കാറിലാണ് ഇവര്‍ കറങ്ങുന്നതെന്നാണ് പൊലിസിനു ലഭിച്ചവിവരം. അതുകൊണ്ടുതന്നെ അതിര്‍ത്തികളില്‍ ഇവരെ കുറിച്ചുളള വിവരം പൊലിസ് കൈമാറിയിട്ടുണ്ട്.

English summary
No clues about couples who goes missing from payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X