കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് തിരിച്ചടിക്കുന്നു: പി കെ രാഗേഷിനെതിരെയും അവിശ്വാസംവരുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണനഷ്ടമുണ്ടായതിനെ തുടര്‍ന്ന് തിരിച്ചടിക്കൊരുങ്ങി എല്‍ഡി എഫ്. തങ്ങളുടെ പക്ഷത്തു നിന്നും മറുകണ്ടം ചാടിയ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍ഡിഎഫ് നോട്ടീസ് നല്‍കി. മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ ദിവസം വിജയിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫിനൊപ്പം നിന്ന കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ ബലത്തിലായിരുന്നു മുന്നണി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്.

സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണം: മുൻ എംപിമാർക്ക് കേന്ദ്രനിർദേശം, ഏഴ് ദിവസത്തെ സമയം മാത്രംസർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണം: മുൻ എംപിമാർക്ക് കേന്ദ്രനിർദേശം, ഏഴ് ദിവസത്തെ സമയം മാത്രം

പി കെ രാഗേഷ് വീണ്ടും കളംമാറിച്ചവിട്ടി യുഡിഎഫിനൊപ്പം തന്നെ പോയതോടെ, എല്‍ഡിഎഫിന് ഭരണം നഷ്ടമായി.കോര്‍പറേഷനില്‍ എല്‍.ഡി. എഫ് ഭരണം വീണുവെങ്കിലും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ragesh-15603643

യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത് പി കെ രാഗേഷടക്കമുള്ള ഭരണസമിതിക്കെതിരെയാണ്. മേയര്‍ക്ക് സ്ഥാനം നഷ്ടമായെങ്കില്‍ സ്വാഭാവികമായും പി കെ രാഗേഷിനും അധികാരം നഷ്ടമാകുമെന്ന് എല്‍ഡിഎഫ് വാദിച്ചിരുന്നു. പി കെ രാഗേഷിന്റെനിലപാട് വഞ്ചനയാണെന്ന് പറഞ്ഞ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉടന്‍തന്നെഅവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഭരണം മാറാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ്, മേയര്‍ ഇ.പി ലതയ്ക്ക് എതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസപ്രമേയത്തിനെ അനുകൂലിച്ച് 28 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തത് 26 പേര്‍ മാത്രം. നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി. എഫ് ഭരണം പിടിച്ചത്.

English summary
No Confidence motion against PK Ragesh in Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X