Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ സുധാകരന്റെ തന്ത്രങ്ങള്‍ക്ക് വിജയം: കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനെ വീഴ്ത്താന്‍ തന്ത്രം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിക്കുന്ന എല്‍.ഡി. എഫിനെ വീഴ്ത്താന്‍ യുഡിഎഫില്‍ ധാരണയായി. ചൊവ്വാഴ്ച നടക്കുന്ന യുഡിഎഫ് സംസ്ഥാന നേതൃയോഗത്തില്‍ അനുമതി ലഭിച്ചാലുടന്‍ യുഡിഎഫ് ജില്ലാ നേതൃത്വം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കും. കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം തിരിച്ചു പിടിക്കാന്‍ കോറണ്‍ഗ്രസും ലീഗും കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി. എഫ് നേതൃയോഗത്തില്‍ എല്‍.ഡി. എഫ് മേയര്‍ ഇ.പി ലതയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കുന്നതു സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. ഞായറാഴ്ച്ച കെ.സുധാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അവിശ്വാസത്തിലൂടെ യു.ഡി.എഫിനു ഭരണം ലഭിച്ചാല്‍ ആദ്യ ആറുമാസം കോണ്‍ഗ്രസും പിന്നീട് ലീഗും മേയര്‍ സ്ഥാനം പങ്കിടാനാണു ധാരണ.

sudhakaran-15

അവിശ്വാസത്തിനുള്ള അനുമതിക്കായി യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ സമീപിക്കും. നിലവില്‍ ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫ് പാളയത്തിലെത്താന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണു ഭരണമാറ്റ ശ്രമത്തിനു നേതൃത്വം വേഗത കൂട്ടിയത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗം അവിശ്വാസത്തിന് അനുമതി നല്‍കിയാല്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ്, ലീഗ് കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് അവിശ്വാസ നോട്ടിസ് നല്‍കേï തിയതി തീരുമാനിക്കാനും നേതാക്കള്‍ ധാരണയിലെത്തി. േ

യോഗത്തില്‍ കെ. സുധാകരന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, സെക്രട്ടറി കെ.പി താഹിര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+