കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കോർപറേഷൻ മേയർക്കെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു: എൽഡിഎഫ് നോട്ടീസ് നൽകും!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: രാഷ്ട്രീയ അനിശ്ചിതത്വം നിറഞ്ഞു നിൽക്കുന്ന കണ്ണൂർ കോർപറേഷനിൽ വീണ്ടുമൊരു അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയം വിജയിച്ച ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷമായ എൽ.ഡി.എഫ് മുസ്ലീം ലീഗ് അംഗം കൂറുമാറി തങ്ങളുടെ ചേരിയിൽ എത്തിയ സാഹചര്യത്തിൽ എൽഡഎഫ് നിർദ്ദേശിക്കുന്ന ഡെപ്യൂട്ടി മേയറെ വിജയിപ്പിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണിവർ. മുസ്ലിം ലീഗ് വിമതൻ കെപിഎ സലീമിനെ ഡെപ്യൂട്ടി മേയറായി പരിഗണിക്കുമെന്നാണ് സൂചന.

സർക്കാർ വിലക്ക് ലംഘിച്ച് കൂടിപ്പിരിയൽ നടത്തി: തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തുസർക്കാർ വിലക്ക് ലംഘിച്ച് കൂടിപ്പിരിയൽ നടത്തി: തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു

ഇക്കാര്യത്തിൽ ഇതുവരെ എൽഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇതിനിടെ കെപിഎ സലീമിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ മുസ് ലിം ലീഗ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. എന്നാൽ ഇലക്ഷൻ കമ്മീഷന്റെ തീരുമാനം ഈക്കാര്യത്തിൽ ഉണ്ടാകണമെങ്കിൽ ആഴ്ചകൾ തന്നെ വേണ്ടി വരും. ഇതു ലീഗിനെ സംബന്ധിച്ചിടുത്തോളം പ്രയോജനകരമായി തിരില്ല ഭരണം വീഴുമെന്ന സാഹചര്യത്തിൽ ചുണ്ടിനും കപ്പിനുമിടെയിലാണ് മുസ്ലിം ലീഗിലെ സി സീനത്തിന് മേയർ സ്ഥാനം നഷ്ടപ്പെടുന്നത് കോർപറേഷൻ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം നിലവിലെ മേയറായ സുമാ ബാലകൃഷ്ണൻ രാജി വച്ച് മുസ്ലീം ലീഗിലെ സിനിയർ വനിതാ നേതാവ് സി സീനത്തിന് പദവി കൈമാരുമെന്നായിരുന്നു യുഡിഎഫിലെ മുന്നണി ധാരണ. എന്നാൽ കെപിഎ സലിം വിമത നീക്കത്തിലൂടെ തകർത്തു കളഞ്ഞത് ലീഗിന്റെ സ്വപ്നങ്ങൾ കൂടിയാണ്. ഈയൊരു സാഹചര്യത്തിൽ മേയർക്കെതിരെ നടക്കുന്ന അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേയുണ്ടാവുകയുള്ളു.

രാജിവെക്കണമെന്ന് ആവശ്യം

രാജിവെക്കണമെന്ന് ആവശ്യം


കണ്ണൂർ കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ മേയര്‍ സുമാ ബാലകൃഷ്ണൻ സ്വയം സ്ഥാനം രാജിവെക്കണമെന്നാണ് എൽഡിഎഫ് ഉന്നയിക്കുന്ന ആവശ്യം. വാർത്താ സമ്മേളനത്തിലാണ് എൽഡിഎഫ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇല്ലെങ്കിൽ എല്‍ഡിഎഫ് മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും. വെള്ളിയാഴ്ച നടന്ന ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം വിജയിച്ച സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ഭരണത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തെളിഞ്ഞിരിക്കുകയാണ്. ഭൂരിപക്ഷമില്ലാത്തവര്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യവിരുദ്ധവും അപമാനകരവുമാണ്. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാന്‍ മേയര്‍ തയ്യാറാവണം.

യുഡിഎഫ് നിലപാട്

യുഡിഎഫ് നിലപാട്



എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ച് അധികാരത്തില്‍ വന്നത് മുതല്‍ യുഡിഎഫ് ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. 27 അംഗങ്ങളുള്ള പ്രതിപക്ഷത്തെ ഒട്ടും പരിഗണിക്കാതെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തെ മാത്രം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. പ്രതിപക്ഷ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തനത്തിനുള്ള ഫണ്ട് അനുവദിക്കുന്നതില്‍ പോലും വിവേചനം കാണിച്ചു. കുടുംബശ്രീയെ തകര്‍ക്കാന്‍ പരിശ്രമിച്ചു. സര്‍ക്കാര്‍-എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കടുത്ത അലംഭാവം പ്രകടിപ്പിക്കുകയുണ്ടായി. കോര്‍പ്പറേഷന് കീഴിലുള്ള ആരോഗ്യ കേന്ദ്രം സ്വകാര്യ എജന്‍സികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചു, തുടങ്ങി നിരവധി നിഷേധ നിലപാടുകളാണ് ഭരണാധികാരികള്‍ സ്വീകരിച്ചത്.

 സർവ്വകക്ഷി യോഗം വിളിച്ചില്ല

സർവ്വകക്ഷി യോഗം വിളിച്ചില്ല


സംസ്ഥാനമാകെ കോവിഡ് 19 ന്‍റെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെയും, പ്രതിപക്ഷ നേതാവിന്‍റെയും വിഡീയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കുക പോലും ചെയ്തില്ല. എല്‍ഡിഎഫ് പ്രതിനിധികളെ ആ ദിവസം ബഡ്ജറ്റ് പാസ്സാക്കുന്നതിന് ഉപയോഗിക്കുക എന്ന കുബുദ്ധിയാണ് കോര്‍പ്പറേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചത്. എൽഡിഎഫ് പ്രതിനിധികള്‍ പങ്കെടുത്തത് സര്‍ക്കാര്‍ അറിയിപ്പിനെ തുടര്‍ന്നും, പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയുമാണ്. ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കൈക്കോള്ളേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാലും നിര്‍ദ്ദേശങ്ങളില്‍ സ്വജനപക്ഷപാദവും അഴിമതി സാധ്യതകള്‍ ഉള്ളതിനാലും എല്‍ഡിഎഫ് ഓംബുഡ്മാനെ സമീപിക്കുകയും ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള യോഗം സ്റ്റേ ചെയ്യുകയുണ്ടായി. ഓംബുഡ്മാന്‍റെ ഉത്തരവിനെപ്പോലും തള്ളിക്കൊണ്ടാണ് ബഡ്ജറ്റ് യോഗം നടത്തിയത് തനി ധിക്കാരമാണ് ഇതിലൂടെ പ്രകടമായത്. ഇതിനെല്ലാം എതിരായ പ്രതികരണമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രകടമായത്.

 പ്രതിരോധ പ്രവർത്തനങ്ങളില്ലെന്ന്

പ്രതിരോധ പ്രവർത്തനങ്ങളില്ലെന്ന്

കോര്‍പ്പറേഷന്‍ പരിധിയില്‍ 595 പേരാണ് കോവിഡ് 19 പ്രകാരമുള്ള നിരീക്ഷണത്തില്‍ കഴിയുന്നവര്‍. അവരെ സഹായിക്കാനോ ആരോഗ്യ വകുപ്പിന്‍റെയോ, സര്‍ക്കാറിന്‍റെയോ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനോ തയ്യാറായില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ യതൊന്നും ചെയ്യാത്തവര്‍ ഭരണത്തില്‍ തുടരുന്നത് തികച്ചും തെറ്റാണ്. അതുകൊണ്ടാണ് എല്‍ഡിഎഫ് രാജി ആവശ്യപ്പെടുന്നതെന്ന് എൽഡി. എഫ് നേതാക്കൾ അറിയിച്ചു.

English summary
No confidence motion against Kannur corporation mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X