കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ കണ്ണൂർ മെഡിക്കൽ കോളജ്: പണം അനുവദിക്കാതെ സർക്കാർ അവഗണന

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സർക്കാർ ഏറ്റെടുത്തതിനു ശേഷം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിന് പ്രവർത്തന ഫണ്ട് അനുവദിക്കാതെ സർക്കാർ 'സംസ്ഥാനത്തെ ആറ്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കൂട്ടത്തിൽ കണ്ണൂർ മെഡിക്കൽ കോളേജില്ലെന്നതാണ് വിചിത്രം. അടിയന്തിരമായി 20 കോടി രൂപയെങ്കിലും സാമ്പത്തിക സഹായമായി അനുവദിച്ചാൽ മാത്രമേ കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് പ്രവർത്തിക്കാനാവുകയുള്ളൂ.

മഹാ'നാടകം'; വീണ്ടും വഴിത്തിരിവ്; ബിജെപിക്കൊപ്പം പോയ 5 എംഎല്‍എമാരും എന്‍സിപിയിലേക്ക്?മഹാ'നാടകം'; വീണ്ടും വഴിത്തിരിവ്; ബിജെപിക്കൊപ്പം പോയ 5 എംഎല്‍എമാരും എന്‍സിപിയിലേക്ക്?

ഇപ്പോൾ തന്നെ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയാണുള്ളത് മാത്രമല്ല ഹൃദയാലയയിൽ ആവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.കണ്ണൂർ: സർക്കാർ ഏറ്റെടുത്തതിനു ശേഷം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിന് പ്രവർത്തന ഫണ്ട് അനുവദിക്കാതെ സർക്കാർ 'സംസ്ഥാനത്തെ ആറ്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കൂട്ടത്തിൽ കണ്ണൂർ മെഡിക്കൽ കോളേജില്ലെന്നതാണ് വിചിത്രം. അടിയന്തിരമായി 20 കോടി രൂപയെങ്കിലും സാമ്പത്തിക സഹായമായി അനുവദിച്ചാൽ മാത്രമേ കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് പ്രവർത്തിക്കാനാവുകയുള്ളൂ.

pariyaram

ഇപ്പോൾ തന്നെ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയാണുള്ളത് മാത്രമല്ല ഹൃദയാലയയിൽ ആവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എന്നാൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായ കണ്ണൂർ മെഡിക്കൽ കോളജിന് കാരുണ്യ പദ്ധതി വഴി നൽകേണ്ട കോടികൾ പോലും അനുവദിക്കാൻ ആരോഗ്യ മന്ത്രി തയ്യാറാവുന്നില്ലെന്നാണ് പരാതി.

പകരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളേജിന് 3.5 കോടി, കോട്ടയം മെഡിക്കല്‍ കോളേജിന് 5 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജിന് 3 കോടി എന്നിങ്ങനെയാണ് പരിയാരത്തെ ഒഴിച്ചു നിർത്തി തുകയനുവദിച്ചത്.

ഈ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കുന്നതിനായി 2.25 കോടി രൂപ, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് ഒരുകോടി, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കെ. ബ്ലോക്കിലെ ചില്ലര്‍ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി ലക്ചര്‍ ഹാള്‍, പഴയ അത്യാഹിത വിഭാഗത്തിലെ ആര്‍ട്ട് റൂം നവീകരണം, ഏഴ്‌, എട്ട്‌ വാര്‍ഡുകളുടെ നവീകരണം, ഒഫ്ത്താല്‍മോളജി തീയറ്റര്‍ നവീകരണം, മെഡിസിന്‍ വാര്‍ഡ്, ഫ്‌ളോറിംഗ്, പെയിന്റിംഗ്, വാര്‍ഷിക അറ്റകുറ്റപണികള്‍ തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണത്തിനായി 2.01 കോടി രൂപ, ജനറല്‍ വാര്‍ഡ്, ഐഎംസിഎച്ച്, ഐസിഡി, ഒഫ്താല്‍മോളജി വാര്‍ഡ് എന്നിവിടങ്ങളില്‍ ലിഫ്റ്റ് നിര്‍മ്മാണത്തിനായി 1.98 കോടി, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

എറണാകുളം മെഡിക്കല്‍ കോളേജിലെ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കും 11/110 കെവി ഇലട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയ്ക്കുമാണ് തുക അനുവദിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓഡിറ്റോറിയം നവീകരണം, ക്വാര്‍ട്ടേഴ്‌സ് നവീകരണം, ടോയിലറ്റ് ബ്ലോക്ക് നവീകരണം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി നവീകരണം, ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ് നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

എന്നാൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായ കണ്ണൂർ മെഡിക്കൽ കോളജിന് കാരുണ്യ പദ്ധതി വഴി നൽകേണ്ട കോടികൾ പോലും അനുവദിക്കാൻ കണ്ണൂരുകാരിയായ ആരോഗ്യ മന്ത്രി തയ്യാറാവുന്നില്ലെന്നാണ് പരാതി. പകരം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളേജിന് 3.5 കോടി, കോട്ടയം മെഡിക്കല്‍ കോളേജിന് 5 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജിന് 3 കോടി എന്നിങ്ങനെയാണ് പരിയാരത്തെ ഒഴിച്ചു നിർത്തി തുകയനുവദിച്ചത്.

ഈ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കുന്നതിനായി 2.25 കോടി രൂപ, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് ഒരുകോടി, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കെ. ബ്ലോക്കിലെ ചില്ലര്‍ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി ലക്ചര്‍ ഹാള്‍, പഴയ അത്യാഹിത വിഭാഗത്തിലെ ആര്‍ട്ട് റൂം നവീകരണം, ഏഴ്‌, എട്ട്‌ വാര്‍ഡുകളുടെ നവീകരണം, ഒഫ്ത്താല്‍മോളജി തീയറ്റര്‍ നവീകരണം, മെഡിസിന്‍ വാര്‍ഡ്, ഫ്‌ളോറിംഗ്, പെയിന്റിംഗ്, വാര്‍ഷിക അറ്റകുറ്റപണികള്‍ തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണത്തിനായി 2.01 കോടി രൂപ, ജനറല്‍ വാര്‍ഡ്, ഐഎംസിഎച്ച്, ഐസിഡി, ഒഫ്താല്‍മോളജി വാര്‍ഡ് എന്നിവിടങ്ങളില്‍ ലിഫ്റ്റ് നിര്‍മ്മാണത്തിനായി 1.98 കോടി, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

എറണാകുളം മെഡിക്കല്‍ കോളേജിലെ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കും 11/110 കെവി ഇലട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയ്ക്കുമാണ് തുക അനുവദിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓഡിറ്റോറിയം നവീകരണം, ക്വാര്‍ട്ടേഴ്‌സ് നവീകരണം, ടോയിലറ്റ് ബ്ലോക്ക് നവീകരണം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി നവീകരണം, ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ് നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

English summary
No fund allocated for Kannur medical collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X