കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാമിന വധത്തിന് നാലാണ്ട്: കുറ്റവാളികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം!! അവശേഷിക്കുന്നത് ചോദ്യങ്ങൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഇരിക്കൂർ സിദ്ദിഖ് നഗറിൽ വയോധികയായ വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് ഏപ്രിൽ 30ന് നാലാണ്ട് പൂർത്തിയായി. പോലീസ് കേസിൽ അന്വേഷണം നടത്തിയെങ്കിലും ഘാതകരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇരിക്കൂർ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ ഷബീന മൻസിലിൽ മെരടൻ കുഞ്ഞാമിനയെന്ന അറുപത്തി ഏഴുകാരിയാണ് കൊല്ലപ്പെട്ടത്.

ഉടമസ്ഥതയിലുള്ളതും വീട്ടിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ വാടക ക്വാർട്ടേഴ്‌സിൽ വച്ചാണ് കൊലപാതകം നടക്കുന്നത്.
സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ജിഷയുടെ കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. മാസങ്ങൾക്കകം ജിഷ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിയെ പിടികൂടുകയും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുവാനും നിയമസംവിധാനത്തിന് സാധിച്ചിരുന്നു. എന്നാൽ കുഞ്ഞാമിന വധത്തിന് പിറകിലുള്ളവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

 crime-15759523

നാല് വർഷം മുമ്പ് നടന്ന കൊലപാതകത്തിന് ഉത്തരവാദികളെന്ന് പോലീസ് സംശയിക്കുന്നത് കൃത്യം നടക്കുന്നതിന് ഒരു മാസം മുമ്പ് കുഞ്ഞാമിനയുടെ തന്നെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ അന്യസംസ്ഥാനക്കാരായ ഒരു യുവാവിനെയും യുവതിയെയും കൂടെ മറ്റൊരു സ്ത്രീയെയുമാണ്.

ആന്ധ്ര സ്വദേശികളെന്ന് സംശയിക്കുന്ന ഇവർ കൃത്യം നടത്തിയതിന് ശേഷം ഇരിക്കൂറിൽ നിന്നും ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മട്ടന്നൂർ ബസ്സ്റ്റാൻറിൽ ഇറങ്ങിയിരുന്നു. ഇവർ മട്ടന്നൂർ ബസ്സ്റ്റാന്റിൽ ബസ് കാത്ത് നിൽക്കുന്നത് സി സി ടിവിയിൽ പതിഞ്ഞ ചിത്രം മാത്രമാണ് ഇവരെക്കുറിച്ചുള്ള തെളിവ്. ഇതോടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ഇവരെ തേടി അന്യേഷണ സംഘം ഇന്ത്യയിലെ 11 ഓളം സംസ്ഥാനങ്ങളിലും എത്തി നേരിട്ട് അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

വൃദ്ധയായ സ്ത്രീയെ കസേരയിൽ ഇരുത്തി കെട്ടിയിട്ട് വായിൽ തുണി തിരുകിയതിന് ശേഷം പ്ലാസ്റ്ററൊട്ടിച്ച് മൂർച്ചയുള്ള ആയുധം കൊണ്ട് ശരീരത്തിൽ ഏകദേശം 38 ഓളം മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. കാൽമുട്ട് രണ്ടും തല്ലിയൊടിച്ച നിലയിലാണ്. അതിക്രൂരമായ കൊലപാതകത്തിന്റെ സ്വഭാവമാണ് നാട്ടുകാരുടെ ഇടയിൽ വ്യത്യസ്ത അഭിപ്രായമുണ്ടാക്കിയത്. കവർച്ചയാണ് ലക്ഷ്യമെങ്കിൽ തൊട്ടടുത്തുള്ള കുഞ്ഞാമിന ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലോ മോഷണം നടത്താൻ ശ്രമിച്ചതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. കാര്യമായ സ്വർണ്ണമോ പണമോ ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടില്ലാത്തതും സംശയത്തിന് വക നൽകുന്നതാണ്.

കുഞ്ഞാമിന വധക്കേസ് അന്വേഷണം ഊർജിതമാക്കണമെന്നും പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുകയും സിദ്ദിഖ് നഗർ ഗ്രീൻ ബറ്റാലിയൻ നേതൃത്യത്തിൽ പോലീസ് സ്റ്റേഷന് മുൻപിൽ ഉപവാസം നടത്തുകയും ചെയ്തിരുന്നു. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് കമ്മിറ്റി കുഞ്ഞാമിനയുടെ മകൻ മുഹമ്മദ് മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞെന്നും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ മാത്രമാണ് അവർ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കിയതിനാൽ കോടതി സിബിഐക്ക് വിടണമെന്നാവശ്യം തൽക്കാലം നിരാകരിക്കുകയും ആറ് മാസത്തിനകം പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ഇതേ ആവശ്യവുമായി ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

അതേ സമയം കുഞ്ഞാമിനയുടെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കേസന്വേഷണം കേസ് ഏതെങ്കിലും ഉന്നതമായ ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ലോക് ഡൗൺ തീരുന്ന മുറയ്ക്ക് അന്വേഷണം ഊർജിതമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കേസ് ഫയൽ പരിശോധിച്ചു വരികയാണെന്നും ഇരിക്കൂറിൽ പുതുതായി ചാർജെടുത്ത സ്റ്റേഷൻ ഹൗസ് ഓഫീസർ വി എസ് നവാസ് വ്യക്തമാക്കി.

English summary
No leads in Kunjamina murder case from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X