കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാർ: ചുവപ്പ് മാഞ്ഞ് ഓറഞ്ച് സോണിലേക്ക് കണ്ണൂർ

  • By Desk
Google Oneindia Malayalam News

​കണ്ണൂർ: ഓറഞ്ച് സോണിലേക്ക് നീങ്ങുന്ന കണ്ണൂരിന് മടങ്ങിവരുന്ന പ്രവാസികളുടെ കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസം. നേരത്തെ കണ്ണൂരിൽ കൊവിഡ് രോഗമുക്തമായവരെല്ലാം പ്രവാസികളായിരുന്നു. കഴിഞ്ഞ മാർച്ച് 21 ന് അവസാന വിമാനത്തിൽ വന്നവരിൽ നിരവധിയാളുകൾക്കും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മികച്ച ചികിത്സ ലഭിച്ചതോടെ പതിയെ ഇവരെല്ലാം രോഗവിമുക്തരായി. മെയ് 12ന് കണ്ണൂരിൽ പ്രവാസികളിൽ രോഗബാധിതരുണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

മടക്കം ജന്മനാട്ടിലേക്ക്: ദുബായിൽ നിന്നും കണ്ണൂരിലെത്തിയത് 182 പ്രവാസികൾ!! മടക്കം ജന്മനാട്ടിലേക്ക്: ദുബായിൽ നിന്നും കണ്ണൂരിലെത്തിയത് 182 പ്രവാസികൾ!!

ഇതിനിടെ കൊവിഡ് രോഗി​ക​ളി​ല്ലാ​തെ ക​ണ്ണൂ​ർ എ​ട്ട് ദി​വ​സം പി​ന്നി​ട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ര​ണ്ടു​പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​ത് ഇനിമൂ​ന്നു​പേ​ർ മാ​ത്രമാണ്. അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ്-19 ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ ര​ണ്ടും ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രാ​ളു​മാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.118 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ 115 പേ​രും രോ​ഗ​മു​ക്ത​രാ​യി. അ​ടു​ത്ത ആ​റു ദി​വ​സം കൂ​ടി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ ജി​ല്ല റെ​ഡി​ൽ നി​ന്ന് ഓ​റ​ഞ്ച് സോ​ണി​ലെ​ത്തും.

kannurpolice

14 ദി​വ​സം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ഇ​ല്ലെ​ങ്കി​ലാ​ണ് ഓ​റ​ഞ്ചി​ലേ​ക്ക് മാ​റു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി 21 ദി​വ​സം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ ഗ്രീ​നി​ലേ​ക്ക് മാ​റും. വി​ദേ​ശ​ത്തും നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

മേ​യ് നാ​ലു മു​ത​ല്‍ മൂ​ന്ന് അ​തി​ര്‍​ത്തി​ക​ളി​ലൂ​ടെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 3900ത്തി​ലേ​റെ പേ​ര്‍ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ​ത്തി. ഇ​വ​രി​ല്‍ സ്‌​ക്രീ​നിം​ഗി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലും റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ 851 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 3055 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തി​നു​പു​റ​മെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി 36 പേ​ര്‍ ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രി​ല്‍ ര​ണ്ടു പേ​ര്‍ ആ​ശു​പ​ത്രി​യി​ലും 12 പേ​ർ കൊ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ബാ​ക്കി​യു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലു​മാ​ണു​ള്ള​ത്. ഇ​തി​നു​പു​റ​മെ നി​ല​വി​ല്‍ മൂ​ന്നു പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 30 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും നാ​ലു പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും നാ​ലു പേ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് – 19 ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലും 409 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​യി ആ​കെ 450 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

English summary
No new coronavirus cases in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X