കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എതിരാളികള്‍ വധഭീഷണിമുഴക്കുന്നു; തലശ്ശേരി കോടതിയിലെത്തുന്ന സാക്ഷികള്‍ക്ക് ദൈവം തുണ, സുരക്ഷയൊരുക്കാതെ പോലീസ്

  • By Desk
Google Oneindia Malayalam News

തലശ്ശേരി: ജില്ലാ കോടതി പരിസരത്ത് ആവശ്യമായ പോലീസ് സുരക്ഷ ഇല്ലാത്തത് കോടതിയിലെത്തുന്ന സാക്ഷികളുടെ ജീവനുഭീഷണിയാകുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി രാഷ്ട്രീയ കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കേസുകളുടെ വിചാരണ നടക്കുന്ന തലശ്ശേരി ജില്ലാ കോടതി കോംപ്ലക്‌സിലാണ് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കാന്‍ അധികൃതര്‍തയാറാവാത്തത്.

<strong><br>4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!</strong>
4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!

ഒന്നുമുതല്‍ നാലുവരെയുള്ള അതിവേഗ കോടതികളില്‍ പ്രമാദമായ ഒട്ടേറെ കേസുകളാണ് വിചാരണക്കെത്തുന്നത്. നിരവധി പ്രതികളും സാക്ഷികളും ഇതിനായി കോടതിയിലെത്തുമ്പോള്‍ എതിരാളികള്‍ ഭീഷണിപ്പെടുത്തുന്നത് നിത്യസംഭവമാണ്. ചില ഘട്ടങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കോടതി പരിസരം വേദിയാകാറുണ്ട്.

Thalassery district court

കഴിഞ്ഞദിവസം കേളകം അമ്പായത്തോട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത കേസില്‍ സാക്ഷിപറയാനെത്തിയവരെ ഒരുസംഘമാളുകളും ഭീഷണിപ്പെടുത്തുകയും വധഭീഷണിമുഴക്കുകയും ചെയ്തു. ജില്ലാ കോടതി മുറ്റത്ത് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂര്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് കല്ലുപുരക്കല്‍ ജോമോന്റെ പരാതി പ്രകാരം സിപിഎം പ്രവര്‍ത്തകരായ വരദന്‍, സണ്ണി, രാജേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ജയ്‌മോനെ തടഞ്ഞുവെച്ച് വധഭീഷണി മുഴക്കിയെന്ന പരാതിയിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് അമ്പായത്തോട് ബൂത്ത് പ്രസിഡണ്ടായിരുന്ന ബാലന്‍ ആത്മഹത്യ ചെയ്ത കെസിന്റെ വീചാരണക്കായി കോടതിയിലെത്തിയതായിരുന്നു ജയ്‌മോന്‍. 2011ല്‍ മാര്‍ച്ച് 30നാണ് ബാലനെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് ഒമ്പത് സിപിഎം കാര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇതിന്റെ വിചാരണയ്‌ക്കെത്തിയപ്പോഴാണ് ഒരുസംഘം ഭീഷണിമുഴക്കിയത്. കണ്ണൂരിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതക കേസുകളില്‍ വിധി വരുന്ന ദിവസങ്ങളില്‍ പോലീസ് സുരക്ഷയുണ്ടാകാറുണ്ടെങ്കിലും മറ്റു ദിവസങ്ങളില്‍ ഇതുണ്ടാകാറില്ല. വിധി പ്രസ്താവിക്കുന്ന ദിവസങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ പോലും പ്രതിഷേധമുയരാറുണ്ട്. എന്നിട്ടും ആവശ്യത്തിന് പൊലിസിന് നിയോഗിക്കാത്തതില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കോടതിയിലെത്തുന്നവര്‍ക്കു പരാതിയുണ്ട്.

English summary
No police protection in the Thalassery District Court premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X