കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടില്ല: പ്രവർത്തിക്കാൻ ഫ്രീഡം കിട്ടിയെന്ന് യതീഷ് ചന്ദ്ര

Google Oneindia Malayalam News

കണ്ണൂർ: മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിൽ തനിക്ക് പ്രവർത്തിക്കാൻ നല്ല ഫ്രീഡം കിട്ടിയെന്ന് ജില്ലാ പൊലിസ് മേധാവി സ്ഥാനമൊഴിഞ്ഞ യതീഷ്ചന്ദ്ര പറഞ്ഞു.രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും നീതിനിർവഹണത്തിനിടെ നന്നായി സഹകരിച്ചു. യാതൊരു വിധ രാഷ്ട്രീയ സമ്മർദ്ദവും നേരിടേണ്ടി വന്നില്ല. കണ്ണുരിൽ തുടർന്നുകൊണ്ടിരുന്ന അക്രമ സംഭവങ്ങൾ വളരെ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു.രാഷ്ട്രീയ പ്രവർത്തകരും പൊലിസും ജനങ്ങളും ഒത്തൊരുമിച്ച് പരിശ്രമിച്ചതിനാലാണ് ഇതു സാധ്യമായത്.

kannur

കൊ വിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺപ്രഖ്യാപിക്കുമ്പോൾ ജനങ്ങൾക്കും വ്യാപാരികൾക്കുമുണ്ടായ ബുദ്ധിമുട്ട് പൊലീസിനറിയാമായിരുന്നു.എന്നാൽ ജനങ്ങളോ വ്യാപാരികളായല്ല കൊ വിഡ് വൈറസാണ് ശത്രുവെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനാണ് പൊലിസ് ശ്രമിച്ചത്.എന്നാൽ കടുത്ത ചില നടപടികൾ സ്വീകരികേണ്ടതായും വന്നു.

കൊവി​ഡ് വ്യാ​പ​നം ത​ട​യാ​ൻ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളി​ൽ ത​നി​ക്ക് വി​ഷ​മ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും യതീഷ് ചന്ദ്ര ചുണ്ടിക്കാട്ടി.

എ​ല്ലാ​വ​രു​ടെ​യും ന​ന്മ​ക്കാ​യി നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ടി വ​രു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​ർ​ക്കും വി​ഷ​മ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. മ​റ്റു പോം​വ​ഴി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​കേ​ണ്ട​താ​യി വ​രി​ക​യാ​യി​രു​ന്നു. നി​യ​മം ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ആ​ർ​ക്കും ബു​ദ്ധി​മു​ട്ടോ, പ്ര​യാ​സ​മോ, വേ​ദ​ന​യോ ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്.

പ​ക്ഷേ, ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​തു പാ​ലി​ക്കാ​ൻ ക​ഴി​യാ​തെ വ​രും. എങ്കിലും കഴിഞ്ഞ ഒരു വർഷംകൊണ്ട് ജില്ലയിൽ ഒരുപാട് കാര്യങ്ങൾ നന്നായി ചെയ്തു തീർക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് സ്ഥലം മാറിപ്പോകുന്ന എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.രണ്ടുതരം ആളുകളാണ് പലയിടത്തും ഉള്ളത്

അതുകൊണ്ടുതന്നെ അന്നന്നുള്ള കാര്യങ്ങൾ നമ്മൾ അന്നുതന്നെ ചെയ്തു തീർക്കുക എന്നതാണ് തൻ്റെ കർത്തവ്യം എന്നും അത് നന്നായി നിർവഹിച്ചിട്ടുണ്ട് എന്നും യതീഷ് ചന്ദ്ര പറഞ്ഞു . രാഷ്ട്രീയപരമായി ഒരു എതിർപ്പും തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല .നല്ല ഫ്രീഡം ആണ് തനിക്ക് ഈ കഴിഞ്ഞ വർഷക്കാലയളവിൽ ലഭിച്ചതെന്നും എസ്പി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളിൽ നല്ല രീതിയിലുള്ള ബോധവൽക്കരണം നടത്തുവാൻ സാധിച്ചു അത് ചിലർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നുംഎസ്പി പറഞ്ഞു.

പഞ്ചായത്ത് ഇലക്ക്ഷനിൽനന്നായി ഇടപെടാൻ സാധിച്ചു ജില്ലയിൽ അക്രമം തടയാൻ ഇത് സഹായകമായി എല്ലാവരുടെയും സഹകരണം ആണ് പഞ്ചായത്ത് ഇലക്ഷൻ നന്നായി നടത്താൻ സാധിച്ചതെന്നും യതീഷ് ചന്ദ്ര പറഞ്ഞു .

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നല്ല ഫ്രീഡം ആണ് ഇപ്പോൾ ലഭിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് ഇത്. മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്ത് ഒരുപാടുണ്ട് അത്തരം സ്റ്റേഷനിൽ നല്ല ശ്രദ്ധ ചെലുത്താനും തനിക്ക് സാധിച്ചുട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ ഒരു വർഷം സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ണ്ണൂ​ർ ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് ചേ​ബം​റി​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഷ​റ​ഫ് സ​മ്മാ​നി​ച്ചു. വി. ​അ​ൻ​വ​ർ, കെ. ​അ​സ്നി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ മേധാവിയാണ് യതീഷ് ചന്ദ്ര സ്ഥലം മാറിപ്പോകുന്നത്. സിറ്റി പൊലിസ് കമ്മീഷണറായി ആർ.ഇളങ്കോ യ തീഷ് ചന്ദ്രയിൽ നിന്നും ചുമതലയേറ്റെടുത്തു.

English summary
No political pressure in Kannur: Yatheesh Chandra says he got freedom to work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X