കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ഭീഷണിയിൽ സർക്കാർ ആശുപത്രികൾ: കണ്ണൂരിൽ ബുദ്ധിമുട്ടിലായി കൊവിഡ് ഇതര രോഗികൾ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോവിഡ് മഹാമാരിയില്‍ നാടെങ്ങും സ്തംഭിച്ചു നിൽക്കവെ കൊവിഡ് ഇതര രോഗികൾക്ക് ഭീഷണി വർധിക്കുന്നു. അർബുദം, ഹൃദ് രോഗം, വൃക്കരോഗം, മറ്റു ജീവിത ശൈലി രോഗങ്ങൾ എന്നിവയ്ക്കു ചികിത്സ തുടരുന്നവരാണ് പ്രതിസന്ധിയിലായത്. കൊവി ഡിന്റെ പിടിയിലാണ് വടക്കൻ കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികൾ. മംഗളൂരുവിലെ മിക്ക സ്വകാര്യ ആശുപത്രികളുടെയും സ്ഥിതി ഇതുതന്നെയാണ്.

കണ്ണൂർ എം പി കെ സുധാകരന് കൊവിഡ്: സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം!! കണ്ണൂർ എം പി കെ സുധാകരന് കൊവിഡ്: സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം!!

ഇതിൽ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന വിഭാഗമാണ് വൃക്കരോഗികൾ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് ഉപകരണങ്ങളുടെ കുറവും അടച്ചിടലിനും പുറമേ സ്വകാര്യ മേഖലയിലെ അമിത ചൂഷണവും താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് വ്യക്ക രോഗികള്‍ക്കും അവരുടെ കുടുംബങ്ങൾക്കും ജില്ലയില്‍ അറുപത് ശതമാനത്തോളം ഗുരുതര വൃക്കരോഗികള്‍ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളെയും ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്.

 corona5-158

കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി താലൂക്ക് ആശുപത്രി, കൂത്തുപറമ്പ് ഗവ. ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പഴയങ്ങാടി സി.എച്ച് സെന്റര്‍, അര്‍ബന്‍ ഡയാലിസിസ് സെന്റര്‍ മട്ടന്നൂര്‍, പേരാവൂര്‍ ഗവ.ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നീ എട്ട് ഡയാലിസിസ് സെന്ററുകളാണ് സര്‍ക്കാരിന് കീഴിലുള്ളത്. എന്നാല്‍ ഇവിടെയൊന്നും ആവശ്യത്തിന് മെഷീനുകള്‍ സജ്ജമാക്കിയിട്ടില്ല. ഒരോ ദിവസവും ഇടവിട്ട് ഡയാലിസിസ് ചെയ്യേണ്ടുന്ന രോഗികള്‍ ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാട് പെടുകയാണ്. രണ്ടായിരത്തോളം വൃക്കരോഗികള്‍ക്കായി 34 ഡയാലിസിസ് സെന്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ എട്ട് സെന്റുകള്‍ മാത്രമാണ് സര്‍ക്കാരിന്റെതായിട്ടുള്ളത്. ഇതില്‍ തന്നെ മെഷീനുകളുടെ ഗണ്യമായ കുറവുമുണ്ട്. ഇതോടെ സ്വകാര്യ മേഖലയെയാണ് ഭൂരിഭാഗവും ആശ്രയിക്കുന്നത്.

ഒരു ദിവസത്തെ ഡയാലിസിസ് ചെയ്യുന്നതിനായി മരുന്ന് ഉള്‍പ്പെടെ 3,000 രൂപയോളം ചെലവാകും. സര്‍ക്കാര്‍ ആശുപത്രിയിലാണെങ്കില്‍ 800 രൂപയോളം മാത്രമേ ചെലവ് വരുകയുള്ളൂ. ജീവന്‍ പിടിച്ചുനിര്‍ത്താന്‍ പത്തും പതിനഞ്ചും വര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന രോഗികളുണ്ട്. ഒരിക്കല്‍ ഡയാലിസിസ് ചെയ്താല്‍ പിന്നെ ജീവിതാവസാനം വരെ തുടരുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ ഭീമമായ തുക രോഗികള്‍ക്ക് താങ്ങാന്‍ പറ്റാതാവും.

ഒരു വര്‍ഷത്തേക്ക് മാത്രം ചുരുങ്ങിയത് അഞ്ച് ലക്ഷത്തോളം ചെലവാകും. ഇത്രയും ഭീമമായ തുക താങ്ങാന്‍ കഴിയാത്തതാണ് പലരും സര്‍ക്കാര്‍ സംവിധാനത്തിനായി കാത്തിരിക്കുന്നത്. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കീഴില്‍ വരുന്ന ഡയാലിസിസ് സെന്ററുകളില്‍ മെഷിനുകളുടെ കുറവ് പരിഹരിക്കാനും ബ്ലോക്ക്തല ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സ്വകാര്യ ഡയാലിസിസ് സെന്ററുകളെ മുഴുവന്‍ കാരുണ്യയുടെയും ആരോഗ്യ ഇന്‍ഷുറന്‍സിന്റെയും സഹായ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

പെരുവഴിയില്‍ വൃക്ക രോഗികള്‍ കോവിഡ് മഹാമാരി വന്നതോടെ ഡയാലിസിസ് രോഗികള്‍ പെരുവഴിയിലാവുന്ന സ്ഥിതിയായിരുന്നു. പതിവായി പോകുന്ന സെന്ററുകള്‍ അടച്ചു. മംഗളൂരുവിലും മറ്റും പോയി ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് അങ്ങോട്ട് പോകാന്‍ സാധിക്കാതെ വന്നതോടെ സ്വന്തം ജില്ലയിലെ സെന്ററുകളെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ പരിമിത സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ തന്നെ പാടായിരുന്നു. വൃക്ക രോഗികകളില്‍ കോവിഡ് കണ്ടെത്തിയതോടെ പല കേന്ദ്രങ്ങളും പ്രവര്‍ത്തനം തന്നെ താളം തെറ്റി. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രോഗികളും കുടുംബങ്ങളും.

English summary
Non Covid patients trapped during virus outbreak over scarcity of hospital facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X