Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കേമലബാറിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകും; റിവര്‍ ക്രൂയിസ് പദ്ധതി ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകും

തലശ്ശേരി: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളെയും കായലുകളെയും ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി ഈ വര്‍ഷം ഡിസംബറോടെ നാടിന് സമര്‍പ്പിക്കും. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ പുഴകളും കാസര്‍കോട്ടെ തേജസ്വിനി പുഴ, ചന്ദ്രഗിരിപുഴ, വലിയപറമ്പ് കായല്‍ എന്നിവരയും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. ന്യൂമാഹി മുതല്‍ നീലേശ്വരം വരെയുളള ഇരുപതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടങ്ങളില്‍ 32-ബോട്ടു ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

വിവിധ ഇടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടു പോകുന്ന ക്രൂയിസ് ബോട്ടുകളും അവയ്ക്കു യാത്ര ചെയ്യാനുളള ജലമാര്‍ഗവും കണ്ടെത്തി രൂപ കല്‍പ്പന ചെയ്‌തു പ്രവര്‍ത്തന സജ്ജമാക്കി വരികയാണെന്ന് ആര്‍കിടെക്റ്റ് മധുകുമാര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ വിദേശസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇല്ലാത്തത് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സഹകരണ മേഖലയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് മധുകുമാര്‍ അറിയിച്ചു.

malabarrivercruise

മംഗലശേരി പുഴയ്ക്കു പുറമെ തളിപറമ്പ് വെളളിക്കീല്‍ പുഴയിലും ഈ വര്‍ഷം വളളംകളി ആരംഭിക്കുന്നത് മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായാണ്. വടക്കെമലബാറിലെ ജല ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനുളള പദ്ധതികളാണ് ഒരുങ്ങുന്നതെന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേഖലയായി 2025-വര്‍ഷത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ മാറുമെന്നും മധുകുമാര്‍ പറഞ്ഞു.

മയ്യഴിയുടെ പ്രകൃതിസൗന്ദര്യം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. പ്രകൃതിയും പുഴയും ചരിത്രവും സമഞ്ജസമായി സമ്മേളിക്കുന്ന മയ്യഴി പുഴയോരത്ത് ഇതിനകം ബോട്ടു ടെര്‍മിനലും പാര്‍ക്കും പൂര്‍ത്തിയായിട്ടുണ്ട്. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്.

തദ്ദേശിയ കലാരൂപങ്ങളും, ഭക്ഷ്യവിഭവങ്ങളും ചരിത്ര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുളള പ്രത്യേക സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പ്രത്യക്ഷത്തിലും പരോക്ഷമായും ടൂറിസം മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നടപ്പിലായാല്‍ വടക്കെ മലബാറിന്റെ മുഖച്ഛായ തന്നെമാറുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+