Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ണൂർ ട്രെയിൻ തീവെപ്പിന് പിന്നിൽ തീവ്രവാദ ബന്ധമില്ല': ഉത്തര മേഖലാ ഐജി

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പിന് കാരണം അട്ടിമറിയോ തീവ്രവാദ പ്രവർത്തനമോ യല്ലെന്ന് പൊലിസ് .. കേസിലെ പ്രതിയായ യുവാവിനെ ദിക്ഷാടനം നടത്താൻ അനുവദിക്കാത്തതിലുള്ള വ്യക്തി വൈരാഗ്യമാണ് നിർത്തിയിട്ട ട്രെയിനിന്റെ ബോഗി ക്ക് തീവയ്ക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്.


കണ്ണൂർ റെയിൽവെ സ്റ്റേഷൻ എട്ടാം നമ്പർ യാർഡിൽ നിന്നും കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെച്ചയാളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തിയതായി ഉത്തര മേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kannur

കൊൽക്കത്ത 24 നോർത്ത് ഫർ ഗാന സ്വദേശി പ്രസൂൺജിത്ത് സിദ്ഗറാണ് (40) അറസ്റ്റിലായത് . മൂന്ന് ദിവസം മുൻപാണ് തലശേരിയിൽ നിന്നും പ്രതിയായ ഇയാൾ കണ്ണൂരിലേക്ക് നടന്നുവന്നത്. എന്നാൽ ഭിക്ഷാടനം നടത്താൻ കണ്ണൂരിൽ റെയിൽവെ പൊലിസും ബി.പി.സി. എൽ ജീവനക്കാരും അനുവദിക്കാതെ ആട്ടിയോടിച്ചുവെന്നും ഇതിന്റെ വൈരാഗ്യവും നിരാശയുമാണ് ട്രെയിനിന് തീയിടാൻ പ്രേരിപ്പിച്ചുവെന്നാണ് പ്രതിയുടെ മൊഴി. പൊതുവെ മലയാളികൾക്ക് ഭിക്ഷ നൽകാനുള്ള മടിയും ആട്ടിയോടിക്കലും കാരണം തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നാണ് പ്രതിയുടെ മൊഴി.


നേരത്തെ കൊൽക്കൊത്തയിലെ ഇലക്ട്രീഷ്യനായിരുന്ന പ്രതി പിന്നീട് ജോലി തേടി കൊൽക്കൊത്ത വിടുകയായിരുന്നു. പിന്നീട് ഡൽഹി, അഗ്ര ,എർണാകുളം, എന്നിവടങ്ങളിലുണ്ടായിരുന്ന ഇയാൾ ഭിക്ഷാടനം നടത്താനാണ് കണ്ണുരിലേക്ക് എത്തിയത് സ്ഥിരമായി ബീഡി വലിക്കുന്നയാളാണെന്നും അതിനായി ഉപയോഗിക്കുന്ന തീപ്പെട്ടി കൊണ്ടാണ് തീ വെച്ചതെന്നും സംഭവത്തിൽ തീവ്രവാ ബന്ധമില്ലെന്നും ഐ.ജി. പറഞ്ഞു.

പ്രതിയുടെ ചോദ്യം ചെയ്യൽ, വൈദ്യ പരിശോധന എന്നിവ നടത്തിയിട്ടുണ്ട്. ഇതിനു ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷംകോടതിയിൽ ഹാജരാക്കും.കണ്ണൂർ ടൗൺ പൊലിസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊൽക്കത്ത സ്വദേശിയായ ഇയാൾ നേരത്തെ മറ്റു കേസുകളിൽ പ്രതിയാണോയെന്ന കാര്യം ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും ഐജി പറഞ്ഞു.

കണ്ണൂർ സിറ്റി സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ ജീവിത സാഹചര്യമറിയുന്നതിനായി കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. കൈയ്യിൽ പണമില്ലാത്തതിന്റെ മാനസികപ്രയാസമാണ് പ്രതിയെ അക്രമത്തിന് പ്രേരിപിച്ചത്. തീവയ്പിനെ കുറിച്ച് മറ്റു എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കണ്ണൂർ എ.സി.പി. ടി.കെ രത്നകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+