Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡിഗോയോട് മുഖം തിരിച്ച് തന്നെ; കണ്ണൂരിലേക്ക് വിമാനയാത്രക്കൊരുങ്ങി ഇപി ജയരാജന്‍

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കണ്ണൂരിലേക്ക് വീണ്ടും വിമാനയാത്രക്ക് ഒരുങ്ങി എല്‍ ഡി എഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇ പി ജയരാജന്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചതോടെ ആണ് കണ്ണൂരിലേക്ക് വിമാനത്തില്‍ പോകുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലേക്ക് യാത്രയാകുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാറില്ല എന്നും അന്നത്തെ സംഭവത്തിന് ശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഡല്‍ഹിയിലേക്ക് പോകാന്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ താന്‍ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോയിലെ അധികൃതര്‍ ചെയ്തത് എന്നും ആ തെറ്റ് ഏറ്റ് പറയാന്‍ പോലും അവര്‍ തയ്യാറായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ep jayarajan

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് പ്രശ്നമില്ല എന്നും താന്‍ യാത്ര ചെയ്തില്ലെങ്കില്‍ അവര്‍ക്കും വലിയ നഷ്ടം വരാനില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ കമ്പനിയുമായി ബന്ധപ്പെട്ട പലരും പറ്റിയത് തെറ്റായിപ്പോയെന്ന് പറഞ്ഞിരുന്നു എന്നും എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് പറയണം എന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കില്‍ തെറ്റ് പറ്റിയതായി അവര്‍ എഴുതിത്തരണം എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

അത് കിട്ടിയാല്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാം എന്നും ഇ പി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയ ഇവരെ ഇ പി ജയരാജന്‍ തള്ളിയിടുകയായിരുന്നു. സംഭവം വലിയ വിവാദമായതിന് പിന്നാലെ ഇ പി ജയരാജന് വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇതോടെയാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ വിമാനങ്ങളില്‍ ഇനി യാത്രചെയ്യില്ലെന്ന് ഇ പി ജയരാജന്‍ നിലപാടെടുത്തത്. അതോടെ ഇ പി ജയരാജന്റെ കണ്ണൂര്‍ തിരുവനന്തപുരം യാത്ര ട്രെയിനിലായിരുന്നു. കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് തുടങ്ങിയതോടെയാണ് വീണ്ടും വിമാനയാത്ര ആരംഭിക്കാന്‍ ജയരാജന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+