കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറശ്ശിനിക്കടവ് തിരുവപ്പന മഹോത്സവം; നാല് തോക്കിലധികം ഉപയോഗിക്കരുതെന്ന്നിർദേശം, തോക്കിൽ പെല്ലറ്റുണ്ടാവരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ കന്നി മാസത്തില്‍ നടത്തുന്ന തിരുവപ്പനയോടനുബന്ധിച്ചുള്ള പള്ളിവേട്ടയില്‍ കുടുംബാംഗങ്ങളുടെ നാലു തോക്കുകളല്ലാതെ മറ്റു തോക്കുകള്‍ ഉപയോഗിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തോക്കുകള്‍ പെല്ലറ്റില്ലാതെ ഉപയോഗിക്കണമെന്ന നിര്‍ദേശം ക്ഷേത്ര ഭാരവാഹികള്‍ക്ക് നല്‍കണമെന്നു കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.

<strong>ഇറ്റലിക്കാരിയും മക്കളും നാട് വിടട്ടെ.. മമത യുണൈറ്റഡ് കൊങ്ങി അധ്യക്ഷയാവട്ടെ, പരിഹസിച്ച് സ്വാമി</strong>ഇറ്റലിക്കാരിയും മക്കളും നാട് വിടട്ടെ.. മമത യുണൈറ്റഡ് കൊങ്ങി അധ്യക്ഷയാവട്ടെ, പരിഹസിച്ച് സ്വാമി

തിരുവപ്പനയില്‍ നാല്‍പ്പതോളം തോക്കുകള്‍ വെടിവയ്പിന് ഉപയോഗിക്കുന്നുവെന്നാരോപിച്ച് അഡ്വ. ദേവദാസ് നല്‍കിയ പരാതിയിലാണു നടപടി. കലക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കി. തിരുവപ്പന കഴിഞ്ഞുള്ള കൂടല്‍ ചടങ്ങിനു നാടന്‍ തോക്കുകള്‍ പ്രദര്‍ശിപ്പിക്കാറുïെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്നോ നാലോ തോക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

Muthappan

ഇത്തരം ചടങ്ങുകള്‍ കാലാകാലങ്ങളായി നടന്നുവരുന്നതാണ്. പ്രസ്തുത ആചാരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു യാതൊരുവിധ അപകടങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ലൈസന്‍സുള്ള തോക്കുകളാണെങ്കിലും എണ്ണത്തിലധികം തോക്കുകള്‍ പള്ളിവേട്ടയ്ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് അപകടം ഉïാകാന്‍ സാധ്യതയുïെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. അപകടമുïായിട്ട് നടപടിയെടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം ഉïാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണെന്നും കമ്മിഷന്‍ ചൂïിക്കാട്ടി.

English summary
Not to use more than four firearms at Parassinikkadavu says human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X