കണ്ണൂര്‍ കോര്പറേഷന് മേയറെ പുറത്താക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ്
കണ്ണൂര്‍: ഇടതുമുന്നണി ഭരണം നടത്തുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ ഇ പി ലതയ്ക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്കി. തിങ്കളാഴ്ച വൈകുന്നേരം ജില്ലാ കലക്ടര്‍ക്കാണു കോണ്‍ഗ്രസ്, മുസ്ലിംലീഗ് കൗണ്‍സിലര്‍മാര്‍ സംയുക്തമായി ഒപ്പിട്ട് അവിശ്വാസ നോട്ടിസ് നല്‍കിയത്. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കോണ്‍ഗ്രസ് വിമതന് പി കെ രാഗേഷും യുഡിഎഫിനെ പിന്തുണയ്ക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്, ലീഗ് കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗത്തിലാണു നോട്ടിസ് നല്കാന് തീരുമാനിച്ചത്. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി കെ രാഗേഷ് പിന്തുണച്ചതോടെയാണു പ്രഥമ കോര്പറേഷന് ഭരണം എല്‍ഡിഎഫിനു ലഭിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫിനെയായിരുന്നു പിന്തുണച്ചത്.

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായുള്ള അകല്‍ച്ച മാറി യുഡിഎഫുമായി സഹകരിക്കാന്‍ രാഗേഷ് സന്നദ്ധത അറിയിച്ചതോടെയാണ് മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കം യുഡിഎഫില്‍ സജീവമായത്. കഴിഞ്ഞയാഴ്ച സുധാകരനും രാഗേഷും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗത്തെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും ധാരണയായിരുന്നു. അവിശ്വാസ പ്രമേയം പാസായാല്‍ ബാക്കിയുള്ള കാലവാധിയില്‍ ആദ്യ പകുതി മേയര്‍ സ്ഥാനം കോണ്‍ഗ്രസിനാണ്. ശേഷം ലീഗ് അംഗവും മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് തന്നെ രാഗേഷ് തന്നെ തുടരും.
അതേസമയം എടക്കാട് ഡിവിഷനിലെ സിപിഎം അംഗം ടി എം കുട്ടികൃഷ്ണന്റെ മരണത്തോടെ എല്‍ഡിഎഫിന്റെ അംഗ സംഖ്യ 27ല്‍ നിന്നു 26 ആയി കുറഞ്ഞു. യുഡിഎഫ് അംഗ സംഖ്യയും 26 ആണ്. എന്നാല്‍ കൗണ്‍സില്‍ അംഗസംഖ്യയുടെ പകുതിയിലധികമായ 28 വോട്ട് ലഭിച്ചാലേ കോര്‍പറേഷനില്‍ അവിശ്വാസം പാസാകൂ.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications