Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പ കേസില്‍ ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് പള്ളി ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ പിടിയില്‍

പയ്യന്നൂര്‍: കവര്‍ച്ചാ പരമ്പര നടന്ന പയ്യന്നൂരില്‍ നാട്ടുകാരുടെ ജാഗ്രതയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കാപ്പ കേസില്‍ തടവിലായതിനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവാണ് മറ്റൊരു മോഷണ ശ്രമത്തിനിടെ പൊലിസ് പിടിയിലായത്. പള്ളി ഭണ്ഡാരം കുത്തിതുറന്നു മോഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പയ്യന്നൂരില്‍ പിടിയിലായത്.

കാസര്‍കോട് ജില്ലയിലെ മലയോര പ്രദേശമായ ബളാല്‍ അത്തിക്കടവിലെ സി ഹരീഷ്‌കുമാറിനെ (50)യാണ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പയ്യന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവരുന്നതിനിടെ ശബ്ദം കേട്ടുണര്‍ന്ന പളളിയില്‍ കിടന്നുറങ്ങുന്നവരാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടി പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചത്.

kannur

തുടര്‍ന്ന് പോലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പളളി കമ്മറ്റി സെക്രട്ടറി നദീറ മന്‍സിലില്‍ മുഹമ്മദ് ആഷിഖിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് പ്രതിയെ എസ്‌ഐ സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയായ ഹരീഷ് കുമാറിനെ കാസര്‍ഗോഡ് പൊലീസ് കാപ്പ നിയമം ചുമത്തി ജയിലിലടച്ചിരുന്നു.

കഴിഞ്ഞ മാസം 11 ന് ആണ് കാപ്പ കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ഇയാള്‍ പുറത്തിറങ്ങിയത്. കണ്ടോന്താര്‍ ചന്തപ്പുരയിലെ ഭാര്യ വീട്ടിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെങ്കിലും പരിയാരം സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്ര കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായതോടെ വീടുവിട്ട് മറ്റിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കരിവെള്ളൂര്‍ കൊഴുമ്മല്‍ വെരീക്കര ഭഗവതിക്ഷേത്രത്തിലും രാമന്തളിയില്‍ മുച്ചിലോട്ട് കാവിലും, താവൂരിയാട്ട് ക്ഷേത്രത്തിലും ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന സംഭവവുമുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി കുറ്റം സമ്മതിച്ചിട്ടില്ല.

അതേസമയം പയ്യന്നൂര്‍ ബൈപാസ് റോഡിലെ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ കവര്‍ച്ച കേസിലെ കുപ്രസിദ്ധ മോഷ്ടാവിനെ പ്രത്യേക അന്വേഷണ സംഘം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പയ്യന്നൂര്‍ പൊലിസ് അറിയിച്ചു. പയ്യന്നൂര്‍ നഗരത്തിലും പരിസര പ്രദേശമായ രാമന്തളിയിലും കവര്‍ച്ച വ്യാപകമായതിനെ തുടര്‍ന്ന് പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കവര്‍ച്ചാ പരമ്പരയ്ക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലെ കണ്ണിയാണ് ഹരീഷ് കുമാറെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+