കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യവസായി സാജന്റെ മരണം സംസ്ഥാന വിഷയമാക്കാനൊരുങ്ങി ബിജെപി; ഗവർണറെ കാണും... പിണറായി സര്‍ക്കാര്‍നിക്ഷേപകരെ ദ്രോഹിക്കുന്നുവെന്ന് പരാതി നല്‍കാൻ നീക്കം!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി മലയാളി പാറയില്‍ സാജന്റെ ആത്മഹത്യ സംസഥാനമാകെ പ്രചരണവിഷയമാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി പിണറായി സര്‍ക്കാരും സിപിഎം നേതൃത്വം നല്‍കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രവാസിവ്യവസായികളെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കും.കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പ്രശ്‌നത്തില്‍ ഇടപെടും.

<strong>വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം കൈമാറിയത് ജെപി നഡ്ഡ</strong>വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം കൈമാറിയത് ജെപി നഡ്ഡ

വിദേശത്ത് പോയി ജോലി ചെയ്തു നാട്ടില്‍ സംരഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികളെ ദ്രോഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിനേയോ സി.പി. എം നേതൃത്വം നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപാനങ്ങളെയോ അനുവദിക്കില്ലെന്ന നിലപാടിലൂന്നിയാണ് ബിജെപി പ്രക്ഷോഭമാരംഭിക്കുക. ഇതിനു മുന്നോടിയായി സാജന്റെ കുടുംബത്തെ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.

Krishna Das

പ്രവാസിയായ സാജന്‍ തന്റെ കാലമത്രയും വിദേശത്ത് പോയി സമ്പാദിച്ച പണം സ്വന്തം നാട്ടില്‍ നിക്ഷേപിച്ചുവെന്നതി നപ്പുറം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇതിനായി അദ്ദേഹം ജീവിതം വെടിയേണ്ടി വന്നു. ആത്മഹത്യയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ആന്തൂര്‍ മുനിസിപ്പാലിറ്റിക്കും ഭരണം നടത്തുന്ന ചെയര്‍പേഴ്സണനുമാണെന്ന് പികെ കൃഷ്ണദാസ് ആരോപിച്ചു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാജന്റെ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ പിടിവാശിയും, നിലപാടും, ധാര്‍ഷ്ട്യവുമാണ് ഈ പ്രവാസിയുടെ ആത്മഹത്യയുടെ അടിസ്ഥാന കാരണം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ അവകാശം കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നാണ് അതിന്റെ പൊള്ളത്തരമാണ് സാജന്റെ ആത്മഹത്യയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം, ഈ കുടുംബത്തിന് എല്ലാവിധ ധാര്‍മിക പിന്തുണയും ബി.ജെ.പി നല്‍കും, ഈ വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഗവര്‍ണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു. അദേഹത്തിന്റെ കൂടെ ഒ രാജഗോപാല്‍ എം.എല്‍.എ, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, കെ രഞ്ജിത്ത്, പി സത്യപ്രകാശ് തുടങ്ങിയ ബി.ജെ.പി നേതാക്കളുമുണ്ടായിരുന്നു.

English summary
NRI suicide issue: BJP to meet governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X