കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാജന്റെ മരണം വെറും കുടുംബപ്രശ്‌നമായി മാറ്റുന്നു: ശ്യാമളയെയും ഉദ്യോഗസ്ഥരെയും രക്ഷിച്ചെടുക്കാന്‍ പോലിസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് അന്വേഷണ സംഘം. ഇതോടെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള, സെക്രട്ടറി എ.കെ ഗിരീഷ്, അസി. എന്‍ജിനിയര്‍ കലേഷ് എന്നിവര്‍ രക്ഷപ്പെടാനുള്ള പഴുതകളേറി.

<strong><br>ആലപ്പുഴയിൽ തെരുവു നായ ശല്യം രൂക്ഷം; ഈ വർഷം 4485 പേർ ആക്രമണത്തിനിരയായി, റയിൽവേ സ്റ്റേഷനിലും രക്ഷയില്ല!</strong>
ആലപ്പുഴയിൽ തെരുവു നായ ശല്യം രൂക്ഷം; ഈ വർഷം 4485 പേർ ആക്രമണത്തിനിരയായി, റയിൽവേ സ്റ്റേഷനിലും രക്ഷയില്ല!

സാജന്റെ മരണം വെറുമൊരു കുടുംബപ്രശ്‌നമായി ഒതുക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലിസെന്ന് കുടുംബംഗങ്ങള്‍ പറഞ്ഞു. ഭാര്യ ബീനയെയും സാജന്റെ ചെറിയ മകനെയും വരെ പലതവണ ചോദ്യം ചെയ്തു. സാജന്‍ വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടോയെന്നാണ് പൊലിസിന് അറിയേണ്ടിയിരുന്നത്. ഈ വിഷയത്തിലൂന്നിയുള്ള അന്വേഷണമാണ് ഇപ്പോഴും നടത്തുന്നത്.

Sajan case

അസ്വാഭാവിക മരണത്തിനാണ് നിലവില്‍ വളപട്ടണം പൊലിസ് കേസെടുത്തിട്ടുള്ളത്. ഈ കേസില്‍ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇന്നേക്ക് വരെ കൂടുതല്‍ തെളിവുകളൊന്നും പൊലിസിന് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒരുസാധാരണ ആത്മഹത്യയായി സാജന്റെ ആത്മാഹുതിയും കലാശിച്ചേക്കാം. സാജന്റെ ഭാര്യബീന തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയാണെന്ന് ആരോപിച്ചിരുന്നുവെങ്കിലും അവരെ ചോദ്യം ചെയ്യാന്‍ പോലും പൊലിസ് ഇതുവരെ തയാറായിട്ടില്ല.

എന്നാല്‍ സാജന്റെ പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്ററിനു അനുമതി നല്‍കുന്ന കാര്യത്തില്‍ പി.കെ ശ്യാമളയ്ക്കു വീഴ്ചപറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും നിയമസഭയില്‍ പറഞ്ഞതോടെ ഈക്കാര്യത്തില്‍ പൊലിസ് പുറകോട്ടുപോയി. ആരോപണ വിധേയരായ സെക്രട്ടറിയെയും മറ്റുള്ളവരെയും രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Recommended Video

cmsvideo
നഗരസഭാ അധ്യക്ഷയുടെ ധാർഷ്ട്ട്യമാണ്‌ സാജന്റെ ജീവനെടുത്തത് | Oneindia Malayalam

നിലവില്‍ ചുമതലയേറ്റ സെക്രട്ടറിയും എന്‍ജിനിയറും നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നും പറഞ്ഞത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ബി.ജെ.പിയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുണ്ടെങ്കിലും ശ്യാമളയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന സി.പി. എം സംസ്ഥാനസമിതിയുടെ തീരുമാനത്തിനൊപ്പമാണ് എല്‍.ഡി. എഫും പൊലിസും ഉദ്യോഗസ്ഥ സംഘടനകളും.

English summary
NRI suicide issue in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X