Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി നിക്ഷേപ സംഗമം സമാപിച്ചു 2128 കോടി രൂപയുടെ നിക്ഷേപവുമായി സംരംഭകര്‍

കണ്ണൂര്‍: കണ്ണൂരിന്റെ വികസന ആകാശങ്ങള്‍ക്ക് പുതിയ സ്വപ്നങ്ങള്‍ നിറംചാര്‍ത്തിക്കൊണ്ടു ആഗോള പ്രവാസി നിക്ഷേപ സംഗമം സമാപിച്ചു. വ്യവസായിക-ടൂറിസം രംഗത്ത് വന്‍കിട പദ്ധതികള്‍ അവതരിപ്പിച്ചും നടപ്പാക്കനൊരുങ്ങിയും ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ വകുപ്പും നടത്തിയ പ്രവാസി നിക്ഷേപ സംഗമത്തിന് (എന്‍ആര്‍ഐ സമ്മിറ്റ്) സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മിറ്റില്‍ 2128 കോടി രൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടാംദിനത്തില്‍ ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിലായി 724 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സംരംഭകര്‍ തയ്യാറായെന്നും അവര്‍ പറഞ്ഞു. ആദ്യദിനം വ്യവസായിക രംഗത്ത് 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നിരുന്നു. ടൂറിസം രംഗത്ത് വൈവിധ്യങ്ങളായ പദ്ധതികളാണ് രണ്ടാംദിനം പ്രഖ്യാപിച്ചത്. ജില്ലയില്‍ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നിര്‍മിക്കാനുള്ള വാഗ്ദാനം ലഭിച്ചതായും പി പി ദിവ്യ പറഞ്ഞു. അരോമ ഗ്രൂപ്പും ശ്രീരോഷ് ബില്‍ഡേഴ്‌സുമാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി മുന്നോട്ട് വച്ചത്.

knr-summit

അരോമ ബില്‍ഡേഴ്‌സ് 200 കോടി നിക്ഷേപിച്ച് ഏച്ചൂരിലാണ് ഹോട്ടലുകള്‍ നിര്‍മിക്കുക. 200 കോടി രൂപ നിക്ഷേപിച്ച് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി നിര്‍മിക്കുമെന്ന്കൂത്തുപറമ്പ് സഹകരണ ആശുപത്രി അധികൃതര്‍ അറിയിച്ചു. 80 കോടി രൂപ ചെലവില്‍ കോണ്‍കോഡ് ഹില്‍സ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് സെന്റര്‍ സ്ഥാപിക്കും. ടൂറിസത്തിനായി 340 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ സമ്മിറ്റില്‍ സന്നദ്ധത അറിയിച്ചു. ബീച്ച് ടൂറിസം, ഹെറിട്ടേജ് ടൂറിസം, അഗ്രിക്കള്‍ച്ചറല്‍ ടൂറിസം, ഐടി മേഖലകളില്‍ നിക്ഷേപം നടത്താന്‍ പല വ്യവസായികളും തല്‍പര്യം പ്രകടിപ്പിച്ചു.

സമ്മിറ്റില്‍ എത്തിപ്പെടാന്‍ കഴിയാത്ത വ്യവസായികള്‍ക്ക് തുടര്‍ന്നും ജില്ലാ പഞ്ചായത്ത് ഇന്‍വസ്റ്റേഴ്‌സ് ഹെല്‍പ് ഡെസ്‌ക് വഴി ആവശ്യമായ പിന്തുണ നല്‍കും. പ്രവാസി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂരില്‍ 100 ഏക്കര്‍ സ്ഥലത്ത് പ്രവാസി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഡിജിറ്റല്‍ അക്കാദമി, ഷോപ്പിങ് മാളുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുന്‍നിര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്‍കുബേഷന്‍ -ബിസിനസ് സെന്ററുകള്‍ എന്നിവ കണ്ണൂരില്‍ ആരംഭിക്കാന്‍ പ്രവാസി സംരംഭകരും കൂട്ടായ്മകളും സന്നദ്ധത പ്രകടിപ്പിച്ചതായി പി പി ദിവ്യ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ കണ്ണൂരില്‍ നിക്ഷേപത്തിനായി സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ ഹോള്‍ഡിങ് ഗ്രൂപ്പ് ബന്ധപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉന്നത വിദ്യാഭ്യാസവകുപ്പുമായി നടത്തി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കും. വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തിപ്പെടാനുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ബജറ്റില്‍ പ്രത്യേകം ഫണ്ട് വകയിരുത്തും. രണ്ടും ദിവസം നീണ്ട സമ്മിറ്റില്‍ പ്രവാസികളുടെ പൂര്‍ണ പിന്തുണയാണ് ലഭിച്ചതെന്നുംകണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്കണ്ണൂര്‍ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പിദിവ്യചൂണ്ടിക്കാട്ടി.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, കൗണ്‍സില്‍ അംഗമായ അഡ്വ. ടി.കെ രത്നകുമാരി തുടങ്ങിയവരും പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+