വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ നഗ്നത പ്രദര്‍ശനം, എട്ടിന്റെ പണികൊടുത്ത് മെഡിക്കൽ വിദ്യാര്‍ത്ഥിനികൾ
കണ്ണൂര്‍: കണ്ണൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് വിദ്യാര്‍ത്ഥിനികള്‍. നഗ്നത പ്രദര്‍ശനം സ്ഥിരമായതോടെ വിദ്യാര്‍ത്ഥിനികള്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഒരു മാസത്തില്‍ മൂന്നാമത്തെ തവണയാണ് ഇത് ആവര്‍ത്തിക്കുന്നത്.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ
സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരെയും കോളേജിലും പൊലീസിലും നിരന്തരം പരാതി നല്‍കിയയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ സഹികെട്ട വിദ്യാര്‍ത്ഥികള്‍ യുവാവിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. ഒരേ ആള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ എങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതിയാണ് ഇത് ചിത്രീകരിച്ചത്.
മൂന്ന് തവണയോളം നഗ്നത പ്രദര്‍ശനം തുടര്‍ന്നിരുന്നെന്നും ഇത് അധികൃതരെ അറിയിച്ചിരുന്നെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സിസിടിവി അടക്കമുള്ളവ ഇല്ലാത്തതിനാല്‍ പൊലീസിന് തെളിവ് ലഭിക്കില്ലെന്നാണ് പറയുന്നതെന്ന് വിദ്യാര്‍ത്ഥനികള്‍ പറയുന്നു.
അതീവ ഗ്ലാമറസായി പ്രഗ്യാ ജയ്‌സ്വാള്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications