കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തിക മാന്ദ്യം പിടിമുറുക്കി: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഇന്ത്യയിൽ പിടിമുറുക്കായ സാമ്പത്തിക മാന്ദ്യം സമസ്ത മേഖലകളിലും പിടിമുറുക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലേക്കുള്ള യാത്ര വെട്ടിക്കുറച്ചത് വ്യോമയാന മേഖലയ്ക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നത്. പ്രവർത്തമാരംഭിച്ചിട്ട് ഒരു വർഷം തികയുന്നതിനു മുൻപെ കണ്ണൂർ വിമാനതാവളത്തിൽ ഇതുവരെയില്ലാത്ത വിധത്തിൽ ഏറ്റവും കുറവ് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി.

മേയറെ മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിയില്‍ പ്രതിഷേധവും കയ്യങ്കളിയും, ഒടുവില്‍ സസ്പെന്‍ഷന്‍മേയറെ മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിയില്‍ പ്രതിഷേധവും കയ്യങ്കളിയും, ഒടുവില്‍ സസ്പെന്‍ഷന്‍

കഴിഞ്ഞ മാസം കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായികുറഞ്ഞു. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 12,334, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 7,557 എന്നിങ്ങനെയാണ് കുറവുണ്ടായത്. ആദ്യമായാണ് ഇവിടെ യാത്രക്കാരുടെ എണ്ണം കുറയുന്നത്. ജനുവരി മുതല്‍ തുടര്‍ച്ചയായി 8 മാസം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരുന്നു.

kannur

ഇന്‍ഡിഗോ കുവൈത്ത് സര്‍വ്വീസ് നിര്‍ത്തിയതും ദോഹ സര്‍വ്വീസ് ഒരു മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിയതും യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമായി. ആഭ്യന്തര സര്‍വ്വീസിലും കുറവുണ്ട്. 796 ആഭ്യന്തര സര്‍വ്വീസുകളാണു കഴിഞ്ഞ മാസം ഉണ്ടായത്. വിന്റര്‍ ഷെഡ്യൂളില്‍ ഗോ എയര്‍ മുബൈയിലേക്കുണ്ടായിരുന്ന അധിക സര്‍വ്വീസ് അവസാനിപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞേക്കും. കൂടാതെ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വ്വീസും ഗോ എയര്‍ നിര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്‍ഡിഗോയുടെ തിരുവനന്തപുരത്തേക്കുള്ള അധിക സര്‍വ്വീസിലും, ഗോ എയര്‍ അടുത്ത മാസം ആരംഭിക്കുന്ന ദമാം സര്‍വ്വീസിലുമാണ് ഇനി കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രതീക്ഷ..

English summary
Number of passengers decreased in Kannur international airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X