കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുകുന്നിൽ കാറുകൾ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു: ബന്ധുക്കൾക്ക് അപകടത്തിൽ പരിക്ക്!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ ചെറുകുന്നിൽ കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു. മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മും​ബൈ​യി​ലെ മ​ദ​ര്‍​തെ​രേ​സ​യു​ടെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ഭാം​ഗം കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ചാ​മ​ല പു​ര​യി​ട​ത്തി​ല്‍ സി​സ്റ്റ​ര്‍ സു​ഭാ​ഷി എം​സി(72) യാ​ണ് മ​രി​ച്ച​ത്. സി​സ്റ്റ​റി​ന്‍റെ ചേ​ച്ചി ലീ​ലാ​മ്മ​യു​ടെ മ​ക​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ഡോ​ണ്‍ ബോ​സ്കോ (55), ഭാ​ര്യ ഷൈ​ല​മ്മ (47), മ​ക​ന്‍ ഷി​ബി​ന്‍ (26) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

 ദില്ലി പിടിക്കേണ്ടത് രാഹുല്‍ ഗാന്ധിക്ക് അനിവാര്യം.. അവസാന അടവ്, കോണ്‍ഗ്രസിന് പ്രതീക്ഷ!! ദില്ലി പിടിക്കേണ്ടത് രാഹുല്‍ ഗാന്ധിക്ക് അനിവാര്യം.. അവസാന അടവ്, കോണ്‍ഗ്രസിന് പ്രതീക്ഷ!!

കോ​ട്ട​യ​ത്തു​നി​ന്നും മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ ക​ണ്ണ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചെ​റു​കു​ന്ന് പ​ള്ളി​ച്ചാ​ലി​ല്‍ വ​ച്ച് കാ​സ​ര്‍​ഗോ​ഡ് നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ 4.30നാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​ര​ത്ത് ഇ​വ​ര്‍​ക്കു​ള്ള സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​കു​മ്പോഴാണ് കു​ടും​ബം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

subhashi-

മും​ബൈ​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സി​സ്റ്റ​ര്‍ സു​ഭാ​ഷി നാ​ട്ടി​ലെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണ​പു​രം പോ​ലീ​സ് ഉ​ട​ന്‍​ത​ന്നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സി​സ്റ്റ​ര്‍ സു​ഭാ​ഷിണി മരിച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ല്‍ നി​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി​യ ശേ​ഷം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി കോട്ടയത്തേക്ക് കൊണ്ടു പോകും.

English summary
Nun dies in Cherukunnu after car accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X