കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ മുരളീധരന്‍ തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു: ഒകെ വാസുവും എ അശോകനും തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

തലശ്ശേരി: വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ മോശമായി അധിക്ഷേപിക്കുന്നതായി മലബാര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസുവും കൂത്തുപറമ്പ്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകനും രംഗത്ത്. മുന്‍ ബി.ജെ.പി നേതാക്കളും ഇപ്പോള്‍ സി.പി. എമ്മിന്റെ പ്രവര്‍ത്തകരുമായ തങ്ങളെ സമൂഹത്തില്‍ ഇകഴ്ത്തികാട്ടാന്‍ വേണ്ടി വളരെമോശമായ ഭാഷയാണ് കെ. മുരളീധരന്‍ തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് ഇരുവരും തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു.

<strong>'92 വയസ്സായ അച്ഛനെ ഷാള്‍ അണിയിച്ച് നാടകം' കോണ്‍ഗ്രസിനെതിരെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ മകന്‍</strong>'92 വയസ്സായ അച്ഛനെ ഷാള്‍ അണിയിച്ച് നാടകം' കോണ്‍ഗ്രസിനെതിരെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ മകന്‍

കണ്ണൂരില്‍ നേരത്തെ നടന്ന കൊലപാതകരാഷ്ട്രീയത്തില്‍ പങ്കുണ്ടെന്ന് പ്രചാരണംവഴി മുരളീധരന്‍ തങ്ങളെ പൊതുജനമധ്യത്തില്‍ അപമാനിക്കുകയാണ്. സി.പി. എം, ബി.ജെ.പി സംഘര്‍ഷത്തിന്റെ ഭാഗമായി നടന്ന ദൗര്‍ഭാഗ്യകരമായ കൊലപാതകങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ല. ബി.ജെ.പിയുടെയും ആര്‍. എസ്. എസിന്റെയും നയങ്ങളുമായി യോജിച്ചു പോകാന്‍ കഴിയാത്തതിനാലാണ് സി.പി. എമ്മുമായി സഹകരിച്ചു പോകാന്‍ തയാറായത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ആര്‍. എസ്. എസിനാണ്.

K Muraleedharan

ഇതിനെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് തങ്ങള്‍ക്കു ബി.ജെ.പി വിട്ടു പുറത്തുപോകേണ്ടി വന്നത്. തങ്ങളെയും അവസാനകാലയളവില്‍ ആര്‍. എസ്. എസ് അക്രമിച്ചിട്ടുണ്ടെന്നു ഇരുവരും ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ട സ്്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളെ ഇകഴ്ത്തി കാട്ടുന്നതു വഴി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെയും അപമാനിക്കുന്നുണ്ടെന്നും ഇ ഇരു നേതാക്കളും ആരോപിച്ചു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി. ജയരാജനെ ആക്രമിച്ചതും ബോംബെറിഞ്ഞതും താനും അശോകനും അറിഞ്ഞില്ലെന്നും ആര്‍.എസ്.എസിന്റെ ഇത്തരം അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ചാണ് സി.പി.എമ്മില്‍ ചേര്‍ന്നതെന്ന് ഒ.കെ വാസു പറഞ്ഞു. ഇലക്ഷന്‍കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തില്‍ നഗ്‌നമായ ലംഘനമാണ് മുരളീധരന്‍ നടത്തുന്നതെന്നും അടിയന്തര അന്വേഷണം നടത്തി ഈക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഇരുവരും തലശ്ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ആവശ്യപ്പെട്ടു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
O Vasu and AK Ashokan filed a complaint against K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X