ജോലിയും വിവാഹ സഹായവും വാഗ്ദാനം ചെയ്തു; പണം തട്ടിയെടുത്ത കേസിലെ പ്രതി റിമാൻഡിൽ
കണ്ണൂർ: സാധാരണക്കാരായ രക്ഷിതാക്കളെ തന്ത്രപരമായി വലയിലാക്കി മക്കൾക്ക് വിദേശ ജോലിയും പെൺമക്കളുടെ വിവാഹത്തിന് സ്വർണവും പണവും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തൃശൂർ ജില്ലയിലെഎടക്കര വില്ലേജ് ഓഫീസിനു സമീപത്തെ കെ കുഞ്ഞിമോനെയാണ് (53) കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്.
കാസർഗോഡ് സ്വദേശി അൻസാറിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഒരു പള്ളിയിൽ വച്ച് അൻസാറിനെ പരിചയപ്പെട്ട പ്രതി അൻസാറിന്റെ മകന് താമരശേരിയിലെ ഒരു ചാരിറ്റി സ്ഥാപനം മുഖേന വിദേശത്ത് ജോലി ലഭ്യമക്കി തരാമെന്നും മകളുടെ വിവാഹത്തിന് സ്വർണമുൾപ്പടെയുള്ള ലഭ്യമാക്കുമെന്നും വിശ്വസിപ്പിച്ചു.

വിദേശ ജോലിക്കായി മെഡിക്കൽ പരിശോധന, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 60,000 രൂപ ചെലവ് വരുമെന്ന് പറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു ഈക്കഴിഞ്ഞ സെപ്റ്റംബർ26ന് പ്രതി അൻസാറുമായി ബന്ധപ്പെടുകയും ചാരിറ്റി സ്ഥാപന നടത്തിപ്പുകാരിലെ പ്രമുഖൻ കണ്ണൂരിലെ ഒരാശുപത്രിയിൽ ചികിത്സയിലുണ്ടെന്നും വന്നു കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ കൈയിലുള്ള സ്വർണം കൊണ്ടു വന്ന് ചാരിറ്റി പ്രവർത്തകനെ കാണിച്ച് കുടുംബത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയാൽ നാലു പവൻവരെ അവർ നൽകുമെന്നും വിശ്വസിപ്പിച്ചു. ഇതു പ്രകാരം ഇതു പ്രകാരം അൻസാർ സ്വർണവുമായി ആശുപത്രിക്ക് സമീപം എത്തിയപ്പോൾ പ്രതി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
സ്വർണം തന്ത്രപൂർവം കൈവശപ്പെടുത്തി ചാരിറ്റി പ്രവർത്തകൻ കിടക്കുന്ന മുറിയിലേക്ക് പോയെങ്കിലും ആശുപത്രിയിൽ വച്ച് പ്രതി സമർഥമായി മുങ്ങുകയായിരുന്നു. പ്രതിപറഞ്ഞു കൊടുത്ത മുറിയിൽ എത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടത് അൻസാർ അറിയുന്നത്. ഉടൻ പോലീസിൽ പരാതി നൽകുകയായിരുന്നുആശുപത്രിയിലെ സിസിടിവി കാമറ ദൃശ്യം ഉൾപ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്.
കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന തട്ടിപ്പു കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പലയിടങ്ങളിലും പല പേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തി പോന്നിരുന്നത്. ചിലയിടങ്ങളിൽ സർക്കാർ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്തിലധികം സിം കാർഡുകളും പ്രതിയുടെ കൈയിലുണ്ടായിരന്നു. ഒരോയിടത്തും തട്ടിപ്പ് നടത്തുന്നതിന് ഉപയോഗിക്കുന്ന സിം പിന്നീട് എറെക്കാലം ഉപയോഗിക്കാതെ മാറ്റി വെക്കുന്നതാണ് പ്രതിയുടെ രീതി. എസ്ഐമാരായ അജയൻ, ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷെലേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കണ്ണൂർ ടൗൺചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാരിറ്റിബിൾ പ്രവർത്തനത്തിൻ്റെ മറവിലാണ് ഇയാൾ തട്ടിപ്പു നടത്തിയതെന്ന് പൊലിസ് അറിയിച്ചു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications