സെറിൻ ചാരിറ്റബിൾ ട്രസ്റ്റിന് റിയാസ് മൗലവിയുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ
ഇരിക്കൂർ: ഇരിക്കൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെറിൻ ചാരിറ്റബിൾ ഫോർ ചാലഞ്ചിങ് സൊസൈറ്റി, കണ്ണൂർ ജില്ലയിൽ മാത്രം പ്രവർത്തിക്കാൻ രജിസ്ട്രേഷനുള്ള ഒരു ചാരിറ്റി സംഘടന മാത്രമാണെന്നും കേരളത്തിലെ ഏതെങ്കിലും കമ്മിറ്റി കളുമായോ ട്രസ്റ്റികളുമായോ യാതൊരു ബന്ധവുമില്ലെന്നും സെറിൻ ചാരിറ്റബിൾ സെക്രട്ടറി അബ്ദുൽ നാസർ മദനി.
ഈ ട്രസ്റ്റ് ഒരു സംഘടനയും ചെയ്യാത്ത പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബ്ലേഡ് മാഫിയകളിൽ നിന്നും വളരെ പ്രധാനപ്പെട്ട ഗൃഹനിർമ്മാണം, മക്കളുടെ വിവാഹം, തുടങ്ങിയ സമാന കാര്യങ്ങളിൽ ലോണെടുത്ത് പലിശ കയറി വീടും ഉള്ള സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമാവുന്നവരെ സഹായിക്കുക, മാരക രോഗങ്ങളും ,കാലവർഷത്തിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിലും, ഉണ്ടാകുന്ന നഷ്ടത്തിന് ചെറിയ ആശ്വാസ സഹായം, തകർന്ന വീട് താമസ യോഗ്യമാക്കുക, സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണം, ഫീസ് തുടങ്ങിയവ നൽകുക, മരണാനന്തര കർമങ്ങൾക്ക് സഹായിക്കുക തുടങ്ങിയ സാന്ത്വന പദ്ധതികൾക്ക് പരിഹാരമുണ്ടാക്കുകയെന്നത് മാത്രമാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുള്ള വരുമാന മാർഗ്ഗം കണ്ടെത്തുന്നത് സെറിൻ ചാരിറ്റബിൾ ട്രസ്റ്റിൽ അംഗമാവുന്നവരും ആനുകുല്യങ്ങൾക്ക് അപേക്ഷ നൽകുന്നവരും ആയിരം രൂപ ഫീസ് അടച്ച് കൊണ്ടും സമ്പന്നരിൽ നിന്ന് ലഭിക്കുന്ന സക്കാത്തും സംഭാവനകളുമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ വലിയ നിക്ഷേപമുള്ള പലരും പലിശ വാങ്ങാറില്ല അവരെ സമീപിച്ച് പലിശ തുക സംഭരിച്ച് കൊണ്ടുമാണ് മറ്റുള്ളവർക്ക് ധനസഹായം നൽകുന്നത്. ഇത് കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് ആരെങ്കിലും തരുന്ന സഹായവും ഇതിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്
സംഘടനയുടെ പ്രവർത്തനം കോവിഡ് ലോക്ഡൗൺ തുടങ്ങിയത് മുതൽ നിർത്തിവെച്ചിരിക്കയാണ്.ഇവ നീങ്ങിയാൽ വീണ്ടും കാര്യങ്ങൾ മുറപ്രകാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരും ഈ സൊസൈറ്റിയുടെ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമാണ്. സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവരും ഇതിലുണ്ട്.
മൂന്ന്തവണ സംഘടന നൂറിലധികം പേർക്ക് സാമ്പത്തിക സഹായവും ബാങ്ക് രേഖകൾ എടുത്തു കൊടുക്കലും അഞ്ചോളം വീട് നിർമാണങ്ങൾക്ക് സഹായവും ചികിത്സ, മരുന്ന്, വിവാഹം, കൊവിഡ് കാല, ഓണ പെരുന്നാൾ, റമദാൻ, വിഷു കാലങ്ങളിൽ കിറ്റ് വിതരണം എന്നിവ ഈ ട്രസ്റ്റ് മുഖാന്തരം ചെയ്തിട്ടുണ്ട്. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ ക്ഷണിച്ചു കൊണ്ടാണ് സാമ്പത്തിക വിതരണം നടത്തിയിട്ടുള്ളത്.
ഇപ്പോൾ ഈ സംഘടനാ പ്രവർത്തകർക്കെതിരെയും ഭാരവാഹികൾക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ മലപ്പുറത്ത് അറസ്റ്റ് ചെയ്ത കോട്ടയം ചങ്ങനാശ്ശേരിയിലെ മുഹമ്മദ് റിയാസ് എന്നവരുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്ത നൽകിയും ഈ സംഘടനയെ തളർത്താനും ഇല്ലാതാക്കാനുമുള്ള ശ്രമം ചില കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തി വരികയാണ്
നിലവിൽ മെമ്പറായ ആർക്കെങ്കിലും ഈ സൊസൈറ്റിയുമായി സഹകരിക്കാൻ താൽപര്യമില്ലെങ്കിലും , സൊസൈറ്റിയുടെ സഹായം ആവിശ്യമില്ലെങ്കിലും അവർക്ക് രജിസ്റ്റർ ഫീ തിരിച്ചു തരാൻ വേണ്ടി മെമ്പർഷിപ്പ് കൗണ്ടർ ഷീറ്റ് ഒപ്പ് പതിച്ച കത്ത് സഹിതം കിട്ടിയാൽ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അവർ അടച്ച തുക അയച്ചു കൊടുക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി












Click it and Unblock the Notifications