പയ്യന്നൂരില്‍ കാല്‍ലക്ഷം കൈക്കൂലിവാങ്ങിയ നഗരസഭാ ഓവര്‍സീയര്‍ റിമാന്‍ഡില്‍
പയ്യന്നൂര്‍:പയ്യന്നൂര്‍ നഗരത്തില്‍ ദേശീയപാതയ്ക്കു സമീപം വാണിജ്യാവശ്യത്തിനുളള കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്ച്ച പകല്‍ ഒരുമണിക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പറശിനിക്കടവ് തവളക്കടവ് സ്വദേശി സി.ബിജുവിനെ(48) സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.അടുത്ത മാസം ബില്‍ഡിങ് സെക്ഷന്‍ എന്‍ജിനിയറായി പ്രമോഷന്‍ ലഭിക്കാനിരിക്കെയാണ്സര്‍വീസില്‍ നിന്നും ഇയാളെ സസ്പെന്‍ഡ് ചെയ്തത്.
വിജിലന്‍സ് അറസ്റ്റു ചെയ്തതിനു ശേഷം ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇയാള്‍ കൈക്കൂലിവാങ്ങിയതായി തെളിഞ്ഞതിനെ തുടന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. പിടിയിലായ ബിജുവിനെ ഒക്ടോബര്‍ 10 വരെ തലശേരി വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ ജയിലിലടച്ചു.

തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇയാളെ തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി മധുസൂദനന്റെ വസതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തത്.ബിജുവിന്റെ കാര്‍ പരിശോധിച്ചതില്‍ 375 മില്ലി ലിറ്റര്‍ മദ്യകുപ്പി ബില്ല് സഹിതം കണ്ടെത്തിയത് മഹസറില്‍ ഉള്‍പ്പെടുത്തി നഗരസഭ അസി.എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ ബിജുവിന്റെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി വിജിലന്‍സ് സംഘം കൈമാറിയിട്ടുണ്ട്.
ഇതുകൂടാതെ ആന്തൂര്‍ തവളപ്പാറയിലെ ബിജുവിന്റെ വീടും വിജിലന്‍സ് റെയിഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. ഇയാളെ പിടികൂടിയ ഉടന്‍ തന്നെ സ്ഥലത്തെത്തിയ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍വെച്ചുതന്നെ പരാതികളെ തുടര്‍ന്ന് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കാര്യം ആവര്‍ത്തിച്ചിരുന്നു.ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞതോടെ നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പ്രവാസി സംരഭകനില്‍ നിന്നും ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ബിജുവിനെ പിടികൂടിയത്.പയ്യന്നൂര്‍ നഗരത്തില്‍ പണിയാനുദ്ദ്യേശിക്കുന്ന ബില്‍ഡിംഗ് പെര്‍മിറ്റു നല്‍കണമെന്ന അപേക്ഷയുമായി വന്ന പ്രവാസി സംരഭകനെ ഇയാള്‍ പലകാരണങ്ങള്‍ പറഞ്ഞു പലതവണമടക്കുകയും ഏറ്റവും ഒടുവില്‍ ഇരുപത്തിയഞ്ചായിരംരൂപ കൈക്കൂലി തന്നാല്‍ പെര്‍മിറ്റ്അനുവദിക്കാമെന്നു പറയുകയുമായിരുന്നു.
ഇക്കാര്യം അപേക്ഷന്‍ വിജിലന്‍സില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ അഞ്ഞൂറിന്റെ അന്‍പതു കറന്‍സി കൈമാറുന്നത്. ഓഫീസിന്റെ ഒന്നാം നിലയില്‍ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാള്‍ നഗരസഭാ കവാടത്തിനു പുറത്ത് റോഡില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തു വച്ച് പണം കൈപ്പറ്റുകയുമായിരുന്നു.












Click it and Unblock the Notifications