കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് ആദ്യ ദമാം സർവീസിൽ നിന്ന്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ക​ണ്ണൂ​ർ അന്താരാഷ്ട്ര വിമാനത്താവള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ദ​മാ​മി​ൽ​നി​ന്നു​ള്ള ആ​ദ്യ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി. വ്യാഴാഴ്ച്ചവൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​മാ​മി​ൽ​നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​യാ​ത്ര​ക്കാ​ര​നാ​യ താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി​ഹി​ൽ നി​ന്നാ​ണ് 800 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

 പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ തരംഗമായി ദേശീയ ഗാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ തരംഗമായി ദേശീയ ഗാനം

എ​ൽ​ഇ​ഡി ടോ​ർ​ച്ചി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന ബാ​റ്റ​റി മാ​തൃ​ക​യി​ലു​ള്ള സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. വ്യാഴാഴ്ച്ച രാ​വി​ലെ മു​ത​ലാ​ണ് ദ​മാ​മി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ദ​മാ​മി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യം പ​റ​ന്നി​റ​ങ്ങി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

gold-157

പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ രാ​ജു നി​ക്കു​ന്ന​ത്ത്, വി.​പി. ബേ​ബി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഹ​ബീ​ബ്, പ്രി​യ​ങ്ക, ഗു​ർ​മീ​ത്, മ​നീ​ഷ്, ഹ​വി​ൽ​ദാ​ർ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ കഴിഞ്ഞ ദിവസവും ക​ണ്ണൂ​ർ അന്താരാഷ്ട്ര വിമാനത്താവള​ത്തി​ൽ സ്വർണവേട്ട നടത്തിയിരുന്നു ലക്ഷങ്ങളുടെ സ്വർണമാണ് കടത്താൻ ശ്രമിക്കവെ പിടികൂടിയത്. വിമാനത്തിൽ ഒ​ളി​പ്പി​ച്ചു വ​ച്ച സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്.

വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച 45 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാഴാഴ്ച പുലർച്ചെദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ ടോ​യ് ലെ​റ്റി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച 1168 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ടോ​യ് ലെ​റ്റി​ൽ ബേ​സ്റ്റ് വി​ൻ ബോ​ക്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ ശേ​ഷം ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം അ​ട​ങ്ങി​യ ക​വ​ർ ക​ണ്ടെ​ത്തി​യ​ത്. ക​വ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ര​ണ്ടു ത​വ​ണ യാ​ത്ര​ക്കാ​രു​ടെ സീ​റ്റി​ന​ടി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
ഒ​രു ത​വ​ണ സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ളാ​യും ര​ണ്ടു ത​വ​ണ പേ​സ്റ്റ് രൂ​പ​ത്തി​ലു​മാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണം ക​ട​ത്തി​യ​വ​രെ​ക്കു​റി​ച്ച് ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ​

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു ഒരു വർഷം പൂർത്തിയാകുമ്പോൾ വ്യാപകമായ സ്വർണ കടത്താണ് നടക്കുന്നത്.ഇതിനെതിരെ പൊലിസും കസ്റ്റസും കടുത്ത നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് സ്വർണക്കടത്ത് വ്യാപകമായി പിടിയിലാവുന്നത്. എന്നാൽ കസ്റ്റംസ് പിടിയിൽ നിന്നും ഒഴിവാക്കാനായി കരിയർ മാർ വിമാനത്തിൽ തന്നെ സ്വർണമുപേക്ഷിക്കുന്നതും പതിവാണ് ഇത്തരത്തിൽ നിരവധി തവണയാണ് ആളില്ലാ സ്വർണം പിടികൂടുന്നത്.

English summary
Officers seized gold worth lakhs from Kanur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X