ക്ഷേത്രാങ്കണങ്ങളിൽ അക്രമം നടത്തുന്ന ആർഎസ്എസുകാർ ഈശ്വരവിശ്വാസമില്ലാത്തവർ: ഒകെ വാസു
ക്ഷേത്രാങ്കണങ്ങളിൽ അക്രമം നടത്തുന്ന ആർഎസ്എസുകാർ ഈശ്വരവിശ്വാസമില്ലാത്തവർ: ഒകെ വാസു
കണ്ണൂർ: ഈശ്വരവിശ്വാസമില്ലാത്ത ആർഎസ്എസുകാർ ക്ഷേത്രാങ്കണങ്ങൾ രക്തപങ്കിലമാക്കുന്നതിന്റെ ഉദാഹരണമാണ് പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ വഴിപാട് ക്ലർക്കിനെ അക്രമിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസുവാർത്താ സമ്മേളനത്തൽ ആരോപിച്ചു. ക്ഷേത്ര മതിൽ ചാടിക്കടന്നാണ് വഴിപാട് ക്ലർക്കായ പി ആനന്ദിനെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചത്. ഇത്തരം സംഭവം കേരളത്തിൽ ഇതിനു മുൻപുണ്ടായിട്ടില്ല.
ഉറുമി കൊണ്ടുള്ള വെട്ടേറ്റ ആനന്ദ് കണ്ണൂർ എകെജി സ്മാരക സഹക ചികിത്സയിലാണ്. ശബരിമലയിൽക്ഷേത്രവും ക്ഷേത്രാചരങ്ങളും പറഞ്ഞു നടക്കുന്ന ആർഎസ്എസ് നൂറു കണക്കിന് ഭക്തർ നിത്യവും എത്തിച്ചേരുന്ന ഈ ക്ഷേത്രത്തിന്റെ പരിശുദ്ധിയും പവിത്രതയും നശിപ്പിച്ചു കൊണ്ട് കൊലക്കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തിയിരിക്കുകയാണ്.

ഇതോടെ ആർഎസ്എസിന്റെ വികൃതമുഖം പുറത്തായിരിക്കുകയാണ്. ഭക്തൻമാർ നോക്കിനിൽക്കെ തന്നെ ക്ഷേത്രത്തിലെ കൗണ്ടറിൽ ബേങ്കിൽ അടക്കാൻ ശ്രമിച്ച ഏകദേശം അൻപതിനായിരത്തോളം രൂപയും നേർച്ചയ്ക്കായി ഭക്തർക്ക് നൽകുന്ന സ്വർണം, വെള്ളി എന്നിവയുടെ രൂപങ്ങളുമായാണ് അക്രമികൾ മടങ്ങിയത്. സേവാഭാരതിയുടെ വാഹനം ഓടിക്കുന്ന ആർഎസ്എസ് പ്രവർത്തകനാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇയാളോടൊപ്പം മറ്റു മൂന്നു പേരുണ്ടായിരുന്നു. ആനന്ദിനെ കൊല്ലാനാണ് ആർഎസ്എസ് ലക്ഷ്യമിട്ടത്. അക്രമികളുടെ ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാവണമെന്നും ഒകെ.വാസു ആവശ്യപ്പെട്ടു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications