• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാലൂരിൽ വയോധികയുടെ മരണം കൊലപാതകം: മകൾ കസ്റ്റഡിയിലെന്ന് പോലീസ്

  • By Desk

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയ്ക്കടുത്തുള്ള മാലൂരിൽ വയോധികയുടെ മരണം കൊലപാതകമാണെന്ന് പൊലിസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മാലൂരിൽ

വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വമാണ് കൊ​ 'ല​പാ​ത​ക മെ​ന്ന് പോ​ലീ​സ് കണ്ടെത്തിയത്. കൊ​ല ന​ട​ത്തി​യ​ത് മ​ക​ൾ ഷെ​ർ​ളി​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെളിഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിനു ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശേരിയിൽ പോളിങ് ശതമാനം കുറഞ്ഞു: സിഒടി നസീറിന് വോട്ടു ചെയ്യണമെന്ന നേതൃത്വത്തിൻ്റെ ആഹ്വാനം തള്ളി

കഴിഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മാ​ലൂ​ർ ക​പ്പ​റ്റ​പ്പൊ​യി​ൽ കോ​റോ​ത്ത് ല​ക്ഷം വീ​ട്ടി​ലെ കെ. ​ന​ന്ദി​നി​യെ (79) വീ​ടി​നു​ള​ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ നി​ല​ത്താ​ണ് വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ത​ല​ക്കും ശ​രീ​ര​ത്തി​ലും പ​രു​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ ന​ന്ദി​നി​യു​ടെ കൂ​ടെ മ​ക​ൾ ഷെ​ർ​ളി​യും ഭ​ർ​ത്താ​വ് ഭാ​സ്ക​ര​നു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

സം​ഭ​വം അ​റി​ഞ്ഞു പേ​രാ​വൂ​ർ സി​ഐ​യും മാ​ലൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും മ​ര​ണ​ത്തി​ൽ സം​ശ​യ​മു​യ​ർ​ന്ന​തി​നാ​ൽ വീ​ട്ടു​കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​നാ​ണ് അ​മ്മ​യെ കൊ​ന്ന​തെ​ന്ന് മ​ക​ൾ മൊ​ഴി ന​ൽ​കിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇരുമ്പ് വ​ടി ഉ​പ​യോ​ഗി​ച്ചു ന​ന്ദി​നി​യു​ടെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ക​ഴു​ത്തി​നു ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി. അന്നേ ദിവസംരാ​വി​ലെ​ത​ന്നെ മ​രി​ച്ചി​ട്ടും വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം പു​റ​ലോ​കം അ​റി​യു​ന്ന​ത്.

അ​യ​ൽ​വീ​ട്ടു​ക്കാ​രെ പോ​ലും അ​റി​യി​ക്കാ​തെ ബ​ന്ധു​വി​നെ വി​ളി​ച്ചു അ​മ്മ മ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ര​ണ​ത്തി​ൽ സം​ശ​യം ഉ​ന്ന​യി​ച്ചു പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ്രാ​യ​മാ​യ അ​മ്മ​യെ നോ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് കൊ​ണ്ടാ​ണ് ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ന്ന​താ​ണെ​ന്നാ​ണ് ഷേ​ർ​ളി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. സം​ഭ​വ ദി​വ​സം പോ​ലീ​സ് വീ​ട് പൂ​ട്ടി പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഞായറാഴ്ച്ച രാ​വി​ലെ മൃ​ത​ദേ​ഹം സി​ഐ എ​ൻ.​ബി. ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

തു​ട​ർ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ള്ള​തി​നാ​ൽ ക​ണ്ണൂ​രി​ൽ നി​ന്നും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കതിനു ശേഷം ഷേർളിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്.

കണ്ണൂർ ജില്ലയുടെ മലയോരത്ത് പ്രായമേറിയ സ്ത്രീകൾ കൊല്ലപ്പെടുന്നത് വർധിച്ചു വരുന്നതായി പൊലിസ് റിപ്പോർട്ടിൽ പറയുന്നു. ഭുരിഭാഗം വയോധികരും ബന്ധുക്കളാലാണ് കൊല്ലപ്പെടുന്നത്. മോഷ്ടാക്കളാലും അയൽവാസികളാലും കൊല്ലപ്പെടുന്നവരും കുറവല്ല. ഇരിക്കൂറും ചെറുപുഴയിലും വയോധികരായ സ്ത്രീകൾ വീടിനകത്ത് വെച്ച് കൊല്ലപ്പെട്ട കേസിൽ ഇനിയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ലോക്കൽ പൊലിസിൽ നിന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും എങ്ങുമെത്താതെ അവസാനിപ്പിക്കുകയായിരുന്നു. ഈ രണ്ടു കേസുകളും സി.ബി.ഐക്ക് വിടണമെന്ന് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ട് ആവശ്യപ്പെട്ടിട്ടും നടന്നിട്ടില്ല.

English summary
Old woman's death: Daughter of deceased in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X