തളിപറമ്പില്‍ തോട്ടില്‍ വീണ് വയോധിക മരിച്ചു
തളിപറമ്പ്: പട്ടുവം അരിയില്‍ തൊഴിലുറപ്പ് ജോലിക്കു പോകുന്നതിനിടെ പാലം കടക്കുന്നതിനിടെ കാല്‍ വഴുതി തോട്ടിലെ കുത്തൊഴുക്കില്‍ വീണുമരിച്ച വയോധികയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം ആറുമണിക്ക് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം അരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയാണ് തോട്ടിലേക്ക് വീണു മരിച്ചത്.
കണ്ണൂര്‍ പട്ടുവം അരിയിലെ കള്ളുവളപ്പില്‍ നാരായണി (73)യാണ് മരിച്ചത്. ചൊവ്വാഴ്ച്ചരാവിലെ എട്ടുമണിക്ക് ജോലിക്ക് വയലിലേക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ മരപ്പാലം കടക്കുന്നതിനിടെവഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. കൂടെ കൃഷിപണിയെടുക്കുന്നവര്‍ നാരായണിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് കുടയും ചെരിപ്പും കണ്ടെത്തിയത്.

തുടര്‍ന്ന് വിവരമറിയിച്ചതിനെ തളിപ്പറമ്പ് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.ഭര്‍ത്താവ്: പരേതനായ ഒതേനന്‍.രമ, ബാബു, രാജീവന്‍ എന്നിവരാണ് മരണമടഞ്ഞ നാരായണിയുടെ മക്കള്‍. കഴിഞ്ഞ നാലുദിവസമായി കണ്ണൂര്‍ ജില്ലയില്‍ പേമാരിയും ചുഴലിക്കാറ്റും തുടരുകയാണ്. നിരവധി വീടുകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. ഇതുകൂടാതെ കനത്ത കൃഷിനാശവുമുണ്ടായി.
കനത്തമഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതു കാരണം ഇരിട്ടിയിലെ മണക്കടവിലും മറ്റിടങ്ങളിലും പുഴയില്‍ വെളളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് പാനൂര്‍ പെരിങ്ങത്തൂരില്‍ പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചിരുന്നു. മട്ടന്നൂര്‍ മഹാദേവക്ഷേത്രകുളത്തില്‍ ഒരു വിദ്യാര്‍ത്ഥിയും മുങ്ങിമരിച്ചു. ഇതിനു ശേഷമാണ് മറ്റൊരു ദുരന്തം കൂടിയുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications