യുവതിയെ ആക്രമിച്ച പരാതി അന്വേഷിക്കാന്‍ പോയ പൊലിസുകാരെയും ആക്രമിച്ചു, പരിയാരത്ത് ഭര്‍ത്താവ് അറസ്റ്റിൽ
കണ്ണൂര്‍: പൊലിസിനെ അക്രമിക്കുകയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരിയായ സ്റ്റാഫ് നഴ്‌സായ പേരാവൂരിലെ റീഷ്‌നയുടെ ജര്‍ത്താവ് ചക്കരക്കല്‍ മുഴപ്പാലയിലെ റീഷ്‌നയുടെ ഭര്‍ത്താവ് ഷമലിനെയാ(36)ണ് പരിയാരം പൊലിസ് അറസ്റ്റു ചെയ്തു റിമാന്‍ഡു ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് കുട്ടികളോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്ന റീഷ്‌നയോടൊപ്പമായിരുന്നു ഷമലുമുണ്ടായിരുന്നത്. കൊവിഡ് കാലത്തിന് ശേഷമാണ് ഭാര്യയോടൊപ്പം ഇയാള്‍ താമസം തുടങ്ങിയത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ക്വാര്‍ട്ടേഴ്‌സില്‍ പ്രശ്‌നമുണ്ടാക്കുന്നതായി ഭാര്യ തന്നെ നേരത്തെ പരിയാരം പൊലിസില്‍ പരാതി നല്‍കിയിരുന്നു.

ചൊവ്വാഴ്ച്ച വൈകുന്നേരം മദ്യപിച്ചെത്തിയ ഷമല്‍ ഭാര്യയെ മര്‍ദ്ദിക്കുകയും മുഖത്ത് ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ റീഷ്‌ന മെഡിക്കല്‍ കോളേജിലെ സംഘടനാപ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ഇവര്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച റീഷ്ണനയുടെ പരാതി ലഭിച്ചതനുസരിച്ചാണ് പരിയാരം എസ്. ഐ കെ.വി സതീശനും സി.പി. ഒ സോജിയും ക്വാര്‍ട്ടേഴ്‌സിലെത്തിയിരുന്നു.
ഈ സമയത്ത് മദ്യപിച്ചു ലക്കുകെട്ട ഷമല്‍ എസ്. ഐയെ അക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സി.പി.ഒ സോജിക്കും അക്രമത്തില്‍ പരുക്കേറ്റു. ഇരുപൊലിസുകാരും പരിയാരത്തെ അത്യാഹിത വിഭാഗത്തില്‍ ചികിത്‌സ തേടിയിട്ടുണ്ട്. ബഹളത്തിലനിടെയില്‍ പരുക്കേറ്റ ഷമലും ചികിത്‌സ തേടിയിരുന്നു. തുടര്‍ന്ന് പൊലിസ് അറസ്റ്റു ചെയ്തു മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications