കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന സ്കൂൾ കായിക മേളക്ക് ടിന്റു ലൂക്ക തിരി തെളിയിക്കും: ഉദ്ഘാടനം 16ന് വൈകിട്ട് മൂന്ന് മണിക്ക്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തിന്റെ കൗമാര കായിക കുതിപ്പിനൊരുങ്ങി കണ്ണൂര്‍. 63-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവം മാങ്ങാട്ടുപറമ്പില്‍ സജ്ജമായ സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തില്‍ നാളെ തുടങ്ങും. രാവിലെ ഏഴു മണിക്ക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും. മേളയ്ക്ക് തുടക്കമിട്ട് ഒന്‍പതുമണിക്ക് സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനച്ചടങ്ങ്. കണ്ണൂര്‍ ജില്ലക്കാരിയായ മുന്‍ ഒളിമ്പിക്സ് താരം ടിന്റു ലൂക്ക മേളയുടെ ദീപശിഖ തെളിക്കും.

സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽസ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ

16 വര്‍ഷത്തിനുശേഷമാണ് സംസ്ഥാന കായികോത്സവത്തിന് കണ്ണൂര്‍ വേദിയാകുന്നത്. 16 മുതല്‍ 19 വരെ നടക്കുന്ന മീറ്റിന് മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് സ്റ്റേഡിയം ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് വേദിയാകുന്നത്. 5000 പേര്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യവും ഒരേക്കര്‍ സ്ഥലത്ത് വാമിംഗ് അപ് ഏരിയയും തയാറായിട്ടുണ്ട്. അത്‌ലറ്റിക് ഫെഡറേഷന്റെ മാര്‍ഗ നിര്‍ദേശപ്രകാരമാണ് ട്രാക്ക് ഒരുക്കിയതും സ്‌റ്റേഡിയം നിര്‍മിച്ചതും.

stateschoolmeet-

ഫെഡറേഷന്റെ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്‌റ്റേഡിയമാണിത്. ഇന്ത്യയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്‌റ്റേഡിയങ്ങള്‍ അപൂര്‍വമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള സ്‌റ്റേഡിയമില്ല. 2003-ല്‍ പോലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു 47-ാമത് മീറ്റ് നടന്നത്. പിന്നീട് 16 വര്‍ഷത്തിനുശേഷമാണ് വീണ്ടും കണ്ണൂരില്‍ മേള എത്തുന്നത്. നഗരത്തില്‍ നിന്നും മാറി മാങ്ങാട്ടുപറമ്പിലേക്ക് മാറുന്നത് മേളയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. സമ്പൂര്‍ണ്ണ സുരക്ഷയിലായിരിക്കും ഓരോ മത്സരവും നടത്തുക. കായിക അധ്യാപകരുടെ ബഹിഷ്കരണവും വെല്ലുവിളിയാണ്.

English summary
Olympian Tintu Luca will inaugurates State school meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X