കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണത്തെ വരവേല്‍ക്കാന്‍ കണ്ണൂരില്‍ 'പൂക്കാലം വരവായി' പദ്ധതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഓണാഘോഷത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരുക്കിയ പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. ഓണാഘോഷത്തിനായുള്ള പൂക്കള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'പൂക്കാലം വരവായി' പൂക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കല്യാശേരി പഞ്ചായത്തിലെ ഇരിണാവിലെ കൃഷിയിടത്തില്‍ രണ്ട് മാസം മുമ്പ് പാലയാട്, ചാലോട് ഫാമുകളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച ഒരു ലക്ഷത്തിലധികം വിത്തുകളുമായാണ് പൂക്കൃഷിക്ക് തുടക്കം കുറിച്ചത്. ഓണം വ്യാപാരോത്സവം അല്ല മറിച്ച് കാര്‍ഷികോത്സവം ആണ് എന്ന ആശയവുമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. നാല്‍പതോളം സംഘങ്ങള്‍ക്ക് കൃഷി ഓഫീസ് മുഖാന്തരമാണ് വിത്തുകള്‍ നല്‍കിയത്.

Flowers

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
English summary
Flower harvesting in Kannur ahead of Onam celebration was inaugurated by KV Sumesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X