Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഓണക്കോടിയുമായി കണ്ണൂര്‍ കോര്‍പറേഷന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ മാലിന്യം ശേഖരിച്ചു നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മാസേനയ്ക്ക് അനുമോദനവുമായി കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആഭിമുഖത്തില്‍ സോയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ കോര്‍പ്പറേഷനിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു.

ഓണം എല്ലാവര്‍ക്കും ഉള്ള ആഘോഷമാണ് സമൃദ്ധിയുടെ പ്രതികമായ ഓണത്തിന് സന്തോഷം പകരുന്ന നിമിഷമാണിത് എല്ലാവരെയും തുല്യരായി കണ്ട് കള്ളമോ ചതി യോ ഇല്ലാത്ത ഒരു കാലഘട്ടത്തിന്റെ സ്മരണയുമായിട്ടാണ് ഓണം കടന്നുവരുന്നത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘമാണ് സോയാ ചാരിറ്റബിള്‍ ട്രസ്റ്റ് അതിന്റെ ചെയര്‍മാന്‍ എന്ന രീതിയില്‍ ഡോക്ടര്‍ ഷമ മുഹമ്മദിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ അത്യന്തം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മേയര്‍ പറഞ്ഞു.

onam

സമൂഹത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമായ ഹരിതമ സേന അംഗങ്ങളെ തന്നെയാണ് ഇത്തരത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിതലമുറയുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ് ' അത്യന്തം ക്ലേശകകരമായ ജോലിയാണ് ഈ വിഭാഗം സമൂഹത്തിന് വേണ്ടി ചെയ്യുന്നത്. തുഛമായ വേതനത്തില്‍ വീടുകള്‍ കയറി പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുകയും അവ വേര്‍തിരിച്ച് നല്‍കി മാലിന്യ സംസ്‌കരണത്തിന്റെ മുഖ്യശില്പി കളായ ഇവരെ ആദരിക്കുകയെന്നത് കോര്‍പ്പറേഷന്റെ ബാധ്യത കൂടിയാണെന്ന് മേയര്‍ പറഞ്ഞു.

ചടങ്ങില്‍ ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.അന്‍പതിലേറെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് കണ്ണൂര്‍ നഗരത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. കടകളിലെയും ഫ്‌ളാറ്റുകളിലെയും പ്‌ളാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവര്‍ വേര്‍തിരിച്ചെടുത്തത് സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ അഡ്വക്കേറ്റ് ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. ഷമ മുഹമ്മദ് മുഖ്യാതിഥിയായി ' ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീമ ടീച്ചര്‍, വി.കെ. ശ്രീലത, ഷാഹിന മൊയ്തീന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, കൗണ്‍സിലര്‍മാരായ എന്‍ ഉഷ , ജയസൂര്യന്‍ സാബിറ ടിച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന കോര്‍ഡിനേറ്റര്‍ ഫഹദ് സ്വാഗതവും ക്ലീന്‍സിറ്റി മാനേജര്‍ പി. ബൈജു നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+