ഇലക്ട്രിക്ക് കടയില്‍ നിന്നും അഞ്ചുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന ഹുന്‍സൂര്‍ സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ മലബാര്‍ ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കര്‍ണാടക ഹുബഌ ഹുന്‍സൂര്‍ ഫസ്റ്റ് ഹൊനഗോഡു നല്ലൂര്‍നാല പക്ഷിരാജപുര സ്വദേശി മഞ്ച എന്ന മഞ്ജുനാഥ് (30)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.
സ്റ്റോക്കില്‍ വന്‍തോതില്‍ സാധനങ്ങള്‍ കുറഞ്ഞത് മനസിലായ ഉടമ കെ സിദ്ദീഖ് നിരീക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ രണ്ടുപേര്‍ ഷട്ടര്‍ ഉയര്‍ത്തി അകത്തു കടന്ന് ചാക്കുകളിലാക്കി സാധനങ്ങള്‍ കടത്തുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടതിനെ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലിസ് തിങ്കളാഴ്ച രാത്രി തന്നെ മുഖ്യ പ്രതിയെ പിടികൂടിയത്.

കര്‍ണാടയില്‍ ഇരട്ടക്കൊലക്കേസിലുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതിയാണ് മഞ്ച എന്ന മഞ്ജുനാഥ്. 2013 ജനുവരി അഞ്ചിന് കര്‍ണാടക വാട്ടര്‍ റിസോഴ്‌സ് വകുപ്പില്‍ നിന്ന് വിരമിച്ച എന്‍ജിനീയര്‍ വെങ്കടേഷ്(70), ഭാര്യ കാമാക്ഷമ്മ(63) എന്നിവരാണ് ഹെല്‍വാളിലെ കല്ലൂര്‍ നാഗനഹള്ളിയിലുള്ള അവരുടെ ഫാംഹൗസില്‍ കൊല്ലപ്പെട്ടത്. മഞ്ചയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 13 അംഗ സംഘമാണ് ഇവരെ കൊലപ്പെടുത്തിയത്.
ഒളിവിലായിരുന്ന ഇവരെ 2013 ഫെബ്രുവരി 5 നാണ് മൈസൂര്‍ റൂറല്‍ ഡിവൈഎസ്പി ടി സിദ്ധപ്പയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്‌നാട്ടിലെ സേലം, കര്‍ണാടകയുലെ ചിത്രദുര്‍ഗ, ബെല്‍ഗാം, ഹസന്‍, തുംകൂര്‍, ആന്ധ്രയിലെ കടപ്പ, നെല്ലൂര്‍, യെരഗുണ്ടല, അനന്തപ്പൂര്‍ എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചാ കേസുകളിലും കൊലപാതക ശ്രമങ്ങളിലും പ്രതിയാണ് മഞ്ച.
ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കര്‍ണാടക പൊലിസ് ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് തളിപ്പറമ്പില്‍ നടന്ന മോഷണക്കേസില്‍ വീരാജ്‌പേട്ടയിലെ അരസ്‌നഗറില്‍ നിന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ തെലുങ്കാന സ്വദേശിയും ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവുമായ അന്തോണി പൊലിസിന്റെ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി ടി കെ രത്‌നകുമാറിന് പുറമെ സി ഐ എന്‍ കെ സത്യനാഥന്‍, എസ് ഐ കെ പി ഷൈന്‍, സീനിയര്‍ സിപിഒ എ ജി അബ്ദുള്‍റൗഫ്, സിപിഒമാരായ കെസ്‌നേഹേഷ്, ബിനേഷ്, സൈബര്‍സെല്ലിലെ വിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications