കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്തുപറമ്പിൽ വ്യാജചാരായ നിർമാണ കേന്ദ്രം കണ്ടെത്തി: കണ്ണൂരിൽ ഒരാൾ പിടിയിൽ

കൂത്തുപറമ്പിൽ വ്യാജചാരായ നിർമാണ കേന്ദ്രം കണ്ടെത്തി: കണ്ണൂരിൽ ഒരാൾ പിടിയിൽ, അറസ്റ്റ് രഹസ്യ വിവരത്തരിന്റെ അടിസ്ഥാനത്തിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ചാരായം വാറ്റാനായി പാകപ്പെടുത്തിയ 50 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയിലായി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പന്നിയോട് കുട്ടപ്പാലം ഭാഗത്ത് കൊടോന്നോന്‍ മാധവ (63) നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കണ്ടങ്കാളി സമരത്തിന് പിൻതുണയുമായി കോൺഗ്രസ് നേതാക്കളെത്തി: ബംഗാൾ ആവർത്തിക്കുമെന്ന് സതീശൻ പാച്ചേനികണ്ടങ്കാളി സമരത്തിന് പിൻതുണയുമായി കോൺഗ്രസ് നേതാക്കളെത്തി: ബംഗാൾ ആവർത്തിക്കുമെന്ന് സതീശൻ പാച്ചേനി

കോളയാട് പന്നിയോട് ഭാഗത്ത് ഷെഡ്ഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷും ചാരായവും. എക്‌സൈസ് സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കോളയാടും പരിസര പ്രദേശങ്ങളിലും ചാരായം വില്‍പന നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എക്‌സൈസില്‍ മുന്‍പും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രിവന്റീവ് ഓഫീസര്‍ കെ കെ നജീബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാജി അളോക്കന്‍, ബിജു കെ, സുനീഷ്, ജലീഷ് പി, സുബിന്‍, റിജുന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

liquor-15730660

പ്രതിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണവം കൂത്തുപറമ്പ് വനമേഖലയിൽ വ്യാപകമായി വ്യാജ ചാരായ നിർമാണവും വിൽപ്പനയും നടക്കുന്നതായും വനമേഖലയിൽ വനംവകുപ്പിന്റെ സഹകരണത്തോടെ റെയ്ഡ് ശക്തമാക്കുമെന്നും എക്സൈസ് റെയ്ഡ് ശക്തമാകുമെന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.

English summary
One arrested in fake hooch case from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X